ഐ ലീഗിലെ നിർണായക മത്സരത്തിൽമിനര്‍വ പഞ്ചാബിനെ തോൽപ്പിച്ച്ചെന്നൈ സിറ്റിക്ക് ഐ ലീഗ്കിരീടം. ടൂര്‍ണമെന്‍റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ചെന്നൈ സിറ്റി അവസാന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്പരാജയപ്പെടുത്തിയാണ് ചെന്നൈ കന്നി ഐ-ലീഗ് കിരീടം സ്വന്തമാക്കിയത്.
Gaurav Bora strikes ⚽⚽ to make @ChennaiCityFC's 🏆dream come true
— Hero I-League (@ILeagueOfficial) March 9, 2019 " class="align-text-top noRightClick twitterSection" data="
Read more👉🏻https://t.co/BmHTMJpTc8#CCFCMPFC #HeroILeague #ILeagueICOonquer pic.twitter.com/FvVS4qE9N7
">Gaurav Bora strikes ⚽⚽ to make @ChennaiCityFC's 🏆dream come true
— Hero I-League (@ILeagueOfficial) March 9, 2019
Read more👉🏻https://t.co/BmHTMJpTc8#CCFCMPFC #HeroILeague #ILeagueICOonquer pic.twitter.com/FvVS4qE9N7Gaurav Bora strikes ⚽⚽ to make @ChennaiCityFC's 🏆dream come true
— Hero I-League (@ILeagueOfficial) March 9, 2019
Read more👉🏻https://t.co/BmHTMJpTc8#CCFCMPFC #HeroILeague #ILeagueICOonquer pic.twitter.com/FvVS4qE9N7
ലീഗിലെ20 കളികളില്‍ 13 ജയമടക്കം 43 പോയിന്‍റാണ് ചെന്നൈ സിറ്റിക്കുള്ളത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ ഗോകുലത്തെ തോല്‍പ്പിച്ചെങ്കിലും ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് ചെന്നൈ ഐ-ലീഗ് ചാമ്പ്യന്മാരായത്. അവസാന മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് ചെന്നൈക്ക് 40 പോയിന്‍റും ഈസ്റ്റ് ബംഗാളിന് 39 പോയിന്‍റുമായിരുന്നു. ചെന്നൈ മിനര്‍വയോട് തോല്‍ക്കുകയും, ഗോകുലത്തിനെതിരെ ഈസ്റ്റ് ബംഗാൾ ജയിക്കുകയും ചെയ്താൽ മാത്രമേ ഈസ്റ്റ് ബംഗാളിന് കിരീട സാധ്യതയുണ്ടായിരുന്നുള്ളൂ. ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ നല്‍കുന്ന രീതിയിലായിരുന്നു മിനര്‍വ-ചെന്നൈ മത്സരത്തിന്‍റെതുടക്കം. മൂന്നാം മിനിറ്റില്‍ തന്നെ റോളണ്ട് ബിലാലയിലൂടെ മിനര്‍വ മുന്നിലെത്തി.
എന്നാല്‍ 56-ാം മിനിറ്റില്‍ പെഡ്രോ മാന്‍സിയിലൂടെ ചെന്നൈ ഒപ്പമെത്തി. പിന്നീട് 69-ാം മിനിറ്റില്‍ ഗൗരവ് ബോറയിലൂടെ ചെന്നൈ ലീഡെടുത്തു. ഈ വര്‍ഷത്തെ ഐ ലീഗിന്‍റെ തുടക്കം മുതല്‍ തന്നെ ചെന്നൈ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടീമിന്‍റെപുതിയ പരിശീലകന്‍ അക്ബര്‍ നവാസിന്റെയും, വിദേശ താരങ്ങളുടെയും മികവ് ചെന്നൈയുടെ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചു.
The much needed celebration! 🧡#HeroILeague #ILeagueIConquer pic.twitter.com/TpB5zCthvd
— Hero I-League (@ILeagueOfficial) March 9, 2019 " class="align-text-top noRightClick twitterSection" data="
">The much needed celebration! 🧡#HeroILeague #ILeagueIConquer pic.twitter.com/TpB5zCthvd
— Hero I-League (@ILeagueOfficial) March 9, 2019The much needed celebration! 🧡#HeroILeague #ILeagueIConquer pic.twitter.com/TpB5zCthvd
— Hero I-League (@ILeagueOfficial) March 9, 2019
ഗോകുലവും മുന്‍തൂക്കം നേടിയ ശേഷം കളി കൈവിടുകയായിരുന്നു. 69-ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്‍റെ ആദ്യ ഗോള്‍ നേടി. എന്നാല്‍ പെനാല്‍റ്റിയിലൂടെ 79-ാം മിനിറ്റില്‍ സാന്‍റോസും 85-ാം മിനിറ്റില്‍ റാല്‍ട്ടെയും ഈസ്റ്റ് ബംഗാളിന് ജയമുറപ്പിച്ചു. 17 പോയിന്‍റ് മാത്രമുള്ള ഗോകുലം ഒമ്പതാം സ്ഥാനത്താണ് സീസണിൽ ഫിനിഷ് ചെയ്തത്.