ETV Bharat / sports

ചെല്‍സി, യുണൈറ്റഡ് പോര് സമനിലയില്‍; ആശ്വാസ ജയവുമായി ലിവര്‍പൂള്‍

author img

By

Published : Mar 1, 2021, 5:38 PM IST

ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്‍റെ ജയം.

ചെല്‍സിക്ക് സമനില വാര്‍ത്ത  കുര്‍ട്ടിസ് ജോണ്‍സിന് ഗോള്‍ വാര്‍ത്ത  chelsea with draw news  curtis jones with goal news
പ്രീമിയര്‍ ലീഗ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ചെല്‍സി. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. മത്സരം സമനിലയിലായതോടെ ടേബിള്‍ ടോപ്പറായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനക്കാരായ യുണൈറ്റഡും തമ്മിലുള്ള പോയിന്‍റ് നിലയിലെ വ്യത്യാസം 12 ആയി ഉയര്‍ന്നു.

പുതിയ പരിശീലകന്‍ തോമസ് ട്യുഷലിന് കീഴില്‍ കളിക്കുന്ന നീലപ്പട മത്സരത്തില്‍ ഉടനീളം ആറ് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തു. ഇരു ടീമുകളുടെയും ഗോളികള്‍ അവസരത്തിനൊത്ത് ഉയര്‍ന്നതിനാല്‍ ഒരു തവണ പോലും പന്തിന് ഗോള്‍ വര കടന്നില്ല. മികച്ച പ്രതിരോധമാണ് ചെല്‍സിയുടെ ഗോള്‍ വല കാത്ത മെന്‍ഡിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഗോളി ഡേവിഡ് ഡിയേഗയും പുറത്തെടുത്തത്.

ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂൾ ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലിവര്‍പൂള്‍ ഷെഫീല്‍ഡിന്‍റെ വല കുലുക്കിയത്. ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ കുര്‍ട്ടിന്‍ ജോണ്‍സാണ് ലിവര്‍പൂളിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ കീന്‍ ബ്രയനിന്‍റെ ഓണ്‍ ഗോളിലൂടെ ചെമ്പട ലീഡ് ഉയര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.