ETV Bharat / sports

ചെൽസിക്ക് ഫിഫയുടെ വിലക്ക്

18 വയസ്സിൽ താഴെയുള്ള താരങ്ങളെ ടീമിലെത്തിച്ചപ്പോൾ ട്രാൻസ്ഫർ നിയമങ്ങൾ പാലിക്കാത്തതാണ് വിലക്കേർപ്പെടുത്താൻ കാരണമായത്. ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനെയും തെറ്റുകാരായി ഫിഫ കണ്ടെത്തിയിട്ടുണ്ട്.

CHELSEA FC
author img

By

Published : Feb 22, 2019, 6:05 PM IST

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്ക് ഇരുട്ടടിയായി ഫിഫയുടെ വിലക്ക്. ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ചെല്‍സി ക്ലബ്ബിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു.

ലീഗിലെ മോശം പ്രകടനത്തിനു പിന്നാലെ ട്രാൻസ്ഫറിൽ വിലക്കേർപ്പെടുത്തിയ ഫിഫയുടെ തീരുമാനം ടീമിനാകെ തിരിച്ചടിയായേക്കും. ഇതോടെ അടുത്ത രണ്ട് ട്രാൻസ്ഫറിലും പതിയ താരങ്ങളെ ടീമിലെത്തിക്കാൻ ചെൽസിക്ക് സാധിക്കില്ല. അതായത് ഇനി വരുന്ന സീസണ്‍ തുടക്കത്തിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും, ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും താരങ്ങളെ ടീമിലെത്തിക്കാൻ ചെല്‍സിക്ക് സാധിക്കില്ല. പുതിയ സ്വദേശ താരങ്ങളെയോ വിദേശ താരങ്ങളെയോ രജിസ്റ്റര്‍ ചെയ്യാനും ചെല്‍സിക്ക് കഴിയില്ല.

  • The FIFA Disciplinary Committee has sanctioned the English club Chelsea FC and The Football Association for breaches relating to the international transfer and registration of players under the age of 18. Read more on @FIFAcom ▶️ https://t.co/iTpcozM7Mz

    — FIFA Media (@fifamedia) February 22, 2019 " class="align-text-top noRightClick twitterSection" data=" ">

18 വയസ്സിൽ താഴെയുള്ളതാരങ്ങളെ ടീമിലെത്തിച്ചപ്പോൾ ട്രാൻസ്ഫർ നിയമങ്ങൾ പാലിക്കാത്തതാണ് വിലക്കേർപ്പെടുത്താൻ കാരണമായത്. ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനെയും തെറ്റുകാരായി ഫിഫ കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് പിഴ ചുമത്താന്‍ ഫിഫ തീരുമാനിച്ചു. ചെല്‍സിക്കും വലിയ പിഴ ഫിഫ വിധിച്ചിട്ടുണ്ട്. വിഷയത്തില്‍ അപ്പീല്‍ നല്‍കാന്‍ ചെൽസിക്ക് അവസരം ഉണ്ടാകും.

സൂപ്പർതാരം ഹസാർഡ് ടീം വിടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ടീമിന് കിട്ടിയ കനത്ത തിരിച്ചടിയാണ് ഫിഫയുടെ ഈ തീരുമാനം. കൂടാതെ ഇപ്പോഴത്തെ പരിശീലകൻ സാറിയെ പുറത്താക്കി സിദാനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാകുമിത്.

Intro:Body:

sdfsd

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.