ലീഡ്സ്: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാർട്ടറില്‍ ടോട്ടനത്തിന് തിരിച്ചടി. രണ്ടാം പാദ പ്രീ ക്വാർട്ടറില്‍ ആർബി ലെയ്‌പ്‌സിഗ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ടോട്ടനത്തെ പരാജയപ്പെടുത്തി. ലെയ്‌പ്‌സിഗിന് വേണ്ടി മധ്യനിര താരം മാർസെൽ സാബിറ്റ്‌സർ ആദ്യ പകുതിയില്‍ ഇരട്ട ഗോൾ സ്വന്തമാക്കി. 10-ാം മിനിട്ടിലും 21-ാം മിനിട്ടിലുമായിരുന്നു സാബിറ്റ്സർ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിപ്പിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ എമിൽ ഫ്രോസ്‌ബെർഗ് ടോട്ടനത്തിന്‍റെ വല വീണ്ടും കുലുക്കി സ്‌കോർ ബോഡ് തികച്ചു.
-
⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 10, 2020 " class="align-text-top noRightClick twitterSection" data="
🔴⚪️ Sabitzer (2) & Forsberg inspire Leipzig past Tottenham
⚫️🔵 Josip Iličić scores FOUR as debutants Atalanta reach last 8
🤔 Performance of the night?#UCL
">⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 10, 2020
🔴⚪️ Sabitzer (2) & Forsberg inspire Leipzig past Tottenham
⚫️🔵 Josip Iličić scores FOUR as debutants Atalanta reach last 8
🤔 Performance of the night?#UCL⏰ RESULTS ⏰
— UEFA Champions League (@ChampionsLeague) March 10, 2020
🔴⚪️ Sabitzer (2) & Forsberg inspire Leipzig past Tottenham
⚫️🔵 Josip Iličić scores FOUR as debutants Atalanta reach last 8
🤔 Performance of the night?#UCL
തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ക്വാർട്ടർ കാണാതെ ടോട്ടനം പുറത്തായി. നേരത്തെ ആദ്യപാദ പ്രീ ക്വാർട്ടറില്‍ ഒരു ഗോളിന് ടോട്ടനം ലെയ്‌പ്‌സിഗിനോട് തോറ്റിരുന്നു. സ്വന്തം തട്ടകത്തിലായിരുന്നു തോൽവി. ടിമോ വെർണറുടെ ഗോളിലാണ് ലെയ്‌പ്‌സിഗ് അന്ന് വിജയിച്ചത്.