പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് പിഎസ്‌ജി. രണ്ടാം പാദ പ്രീ ക്വാർട്ടറില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജർമന്‍ ക്ലബായ ഡോർട്ട്മുണ്ടിനെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി പരാജയപ്പെടുത്തി. പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടില്‍ കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ആദ്യ പകുതിയിലെ 28-ാം മിനിട്ടില്‍ സൂപ്പർ താരം നെയ്‌മറാണ് പിഎസ്‌ജിക്ക് വേണ്ടി ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നാലെ ആദ്യപകുതിയിലെ ഇഞ്ച്വറി ടൈമില്‍ ജുവാന്‍ ബെർണാഡാണ് രണ്ടാമത്തെ ഗോൾ സ്വന്തമാക്കിയത്.
-
On to the quarterfinals!!!
— Paris Saint-Germain (@PSG_English) March 11, 2020 " class="align-text-top noRightClick twitterSection" data="
Wunderbar.
🔴🔵 #ICICESTPARIS pic.twitter.com/wSk3NiK8aZ
">On to the quarterfinals!!!
— Paris Saint-Germain (@PSG_English) March 11, 2020
Wunderbar.
🔴🔵 #ICICESTPARIS pic.twitter.com/wSk3NiK8aZOn to the quarterfinals!!!
— Paris Saint-Germain (@PSG_English) March 11, 2020
Wunderbar.
🔴🔵 #ICICESTPARIS pic.twitter.com/wSk3NiK8aZ
രണ്ടാം പകുതിയില്‍ ഇരു ടീമുകളും വാശിയേറിയ പോരാട്ടം പുറത്തെടുത്തെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ മധ്യനിര താരം കാന്‍ പുറത്തായത് ഡോർട്ട്മുണ്ടിന് തിരിച്ചടിയായി. പിന്നീട് 10 പേരുമായാണ് പിഎസ്‌ജി മത്സരം പൂർത്തിയാക്കിയത്. നേരത്തെ ആദ്യ പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡോർട്ട്മുണ്ട് പിഎസ്ജിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ മൊത്തം ഗോളുകളുടെ എണ്ണത്തില്‍ മുമ്പില്‍ നില്‍ക്കുന്ന പിഎസ്‌ജി ക്വാർട്ടറില്‍ സ്ഥാനം ഉറപ്പാക്കുകയായിരുന്നു.