മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡിന് നിര്‍ണായകം. മൊന്‍ചന്‍ഗ്ലാഡ്ബാച്ചിനെതിരായ മത്സരത്തില്‍ സമനിലയെങ്കിലും സ്വന്തമാക്കിയാലേ റയലിന് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാനാകൂ. അതേസമയം മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്‍റര്‍ മിലാനും ഷാക്തറും തമ്മിലുള്ള പോരാട്ടം സമനിലയിലാകും. നായകന്‍ സെര്‍ജിയോ റാമോസ് തിരിച്ചെത്തുന്നത് റയലിന് കരുത്ത് പകരുന്നുണ്ട്. റയലിന്‍റെ ഹോം ഗ്രൗണ്ടില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ 1.30നാണ് പോരാട്ടം.
ഗ്രൂപ്പ് ബിയിലെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം വിജയിച്ച റയല്‍ ഏഴ് പോയിന്‍റുമായി ഷാക്തറിന് ഒപ്പത്തിനൊപ്പമാണ്. മൊന്‍ചന്‍ഗ്ലാഡ്ബാച്ചാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് ക്ലബിന്‍റെ പേരിലുള്ളത്.