ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ നിന്ന് ലിവര്‍പൂളും ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടും പുറത്ത്. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടാണ് ഡോര്‍ട്ട്മുണ്ട് പുറത്തായത്. ആന്‍ഫീല്‍ഡില്‍ നടന്ന വമ്പന്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ ലിവര്‍പൂളിനും പുറത്തേക്കുള്ള വാതില്‍ തുറന്നു.
-
Champions League semi-finals set ✅
— UEFA Champions League (@ChampionsLeague) April 14, 2021 " class="align-text-top noRightClick twitterSection" data="
All you need to know 👇#UCL
">Champions League semi-finals set ✅
— UEFA Champions League (@ChampionsLeague) April 14, 2021
All you need to know 👇#UCLChampions League semi-finals set ✅
— UEFA Champions League (@ChampionsLeague) April 14, 2021
All you need to know 👇#UCL
രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ആദ്യപകുതിയില്‍ ജൂഡെ ബെല്ലിങ്ഗാമിലൂടെ ലീഡ് സ്വന്തമാക്കി സിറ്റിയെ ഞെട്ടിച്ച ശേഷമാണ് ഡോര്‍ട്ട്‌മുണ്ട് മുട്ടുമടക്കിയത്. കിക്കോഫ് കഴിഞ്ഞ് പതിനഞ്ചാം മിനിട്ടിലായിരുന്നു ജൂഡെ വല കുലുക്കിയത്. പിന്നാലെ ആദ്യപകുതിയില്‍ ഗോള്‍ മടക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളെല്ലാം ഡോര്‍ട്ട്‌മുണ്ടിന്‍റെ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതി പക്ഷേ സിറ്റിക്കൊപ്പമായിരുന്നു. 55-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ അള്‍ജീരിയന്‍ ഫോര്‍വേഡ് റിയാദ് മെഹ്‌റസ് പന്ത് വലയിലെത്തിച്ചു. ബോക്‌സിനുള്ളില്‍ നിന്നും എംറെ കാന്‍ ഹാന്‍ഡ് ബോള്‍ വഴങ്ങിയതിനെ തുടര്‍ന്ന് വാറിലൂടെയാണ് പെനാല്‍ട്ടി വിധിച്ചത്. പത്ത് മിനിട്ടിന് ശേഷം ഇംഗ്ലീഷ് ഫോര്‍വേഡ് ഫില്‍ ഫോഡനിലൂടെ സിറ്റി വീണ്ടും വല കുലുക്കി.
ജയത്തോടെ ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകളുടെ ലീഡ് സ്വന്തമാക്കിയാണ് സിറ്റിയുടെ സെമി പ്രവേശം. ഇരു പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ പിഎസ്‌ജിയാണ് സിറ്റിയുടെ എതിരാളികള്‍. ഇരു ടീമുകളും തമ്മിലുള്ള ആദ്യ പോരാട്ടം ഈ മാസം 27നാണ്.
ലിവര്‍പൂള്‍ പുറത്ത്
ലീഗില്‍ ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും സെമി കാണാതെ പുറത്തായി. റയലിനെതിരെ വമ്പന്‍ ജയം സ്വന്തമാക്കിയാലെ ലിവര്‍പൂളിന്‍റെ സെമി ഫൈനല്‍ സാധ്യതകള്‍ തെളിയുമായിരുന്നുള്ളൂ. എന്നാല്‍ പ്രതിരോധത്തില്‍ കോട്ട കെട്ടിയ റയല്‍ മാഡ്രിഡിന് മുന്നില്‍ ചെമ്പടക്ക് ഒരിക്കല്‍ പോലും വല കുലുക്കാനായില്ല. ഇതോടെ ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ ലീഡ് സ്വന്തമാക്കിയ റയല്‍ സെമി പ്രവേശം സാധ്യമാക്കി. സെമി ഫൈനലില്‍ ചെല്‍സിയാണ് റയലിന്‍റെ എതിരാളികള്‍.