ETV Bharat / sports

സാമൂഹ്യമാധ്യമത്തില്‍ ഫോഡന്‍, എംബാപ്പെ പോര്; ചാമ്പ്യന്‍ പോരാട്ടം കനക്കുന്നു - foden mbappe fight news

ചാമ്പ്യന്‍സ് ലീഗിന്‍റെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ കരുത്തരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയ ശേഷമാണ് ഇംഗ്ലീഷ് ഫോര്‍വേഡിന്‍റെ പേരിലുള്ള ട്വീറ്റ് സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചത്.

ഫോഡന്‍ ട്വീറ്റ് വിവാദം വാര്‍ത്ത  ഫോഡന്‍, എംബാപ്പെ പോര് വാര്‍ത്ത  ചാമ്പ്യന്‍സ് ലീഗ് അപ്പ്‌ഡേറ്റ്  foden tweet controversy news  foden mbappe fight news  champions league update
ഫോഡന്‍, എംബാപ്പെ
author img

By

Published : Apr 16, 2021, 8:56 PM IST

ലണ്ടന്‍: സാമൂഹ്യമാധ്യമത്തില്‍ ഫ്രഞ്ച് സൂപ്പര്‍ ഫോര്‍വേഡ് കിലിയന്‍ എംബാപ്പെയും ഇംഗ്ലീഷ് ഫോര്‍വേഡ് ഫില്‍ ഫോഡനും തമ്മിലുള്ള പോരാട്ടം മുറുകുകയാണ്. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഫോഡന്‍റെ പേരില്‍ പുറത്തുവന്ന ട്വീറ്റാണ് എംബാപ്പെ ആരാധകരെ അരിശം പിടിപ്പിച്ചത്. എംബാപ്പെ നിങ്ങള്‍ റെഡിയാണോ എന്നായിരുന്നു ഫോഡന്‍റെ പേരില്‍ പ്രചരിച്ച ട്വീറ്റ്. ഫോഡനുമായി അടുത്ത വൃത്തങ്ങള്‍ സംഭവത്തില്‍ അതൃപ്‌തരാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫോഡന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അനുമതിയില്ലാതെയാണ് ട്വീറ്റ് ചെയ്‌തതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഫോഡന്‍ ട്വീറ്റ് വിവാദം വാര്‍ത്ത  ഫോഡന്‍, എംബാപ്പെ പോര് വാര്‍ത്ത  ചാമ്പ്യന്‍സ് ലീഗ് അപ്പ്‌ഡേറ്റ്  foden tweet controversy news  foden mbappe fight news  champions league update
ഫില്‍ ഫോഡന്‍റെ പേരില്‍ പ്രചരിച്ച വിവാദ ട്വീറ്റ്.

ഫോഡന്‍ പറഞ്ഞിട്ടാണോ ട്വീറ്റ് പിന്‍വലിച്ചത് എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ക്ക് ഈ തീരുമാനത്തിന് പിന്നല്‍ പങ്കുണ്ടോ എന്ന ചോദ്യവും ഉയരുന്നു. ഏതായാലും സംഭവങ്ങളോട് പ്രതികരിക്കേണ്ട എന്ന തീരുമാനത്തിലാണ് ഫോഡനും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളും.

ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ജര്‍മന്‍ കരുത്തരായ ഡോര്‍ട്ട്‌മുണ്ടിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ ഫോഡനാണ് സിറ്റിക്കായ വിജയ ഗോള്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഫോഡന്‍റെ പേരിലുള്ള ട്വീറ്റ്. 2015-16 സീസണിന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ബെര്‍ത്ത് ഉറപ്പാക്കുന്നത്.

കൂടുതല്‍ വായനക്ക്: ചാമ്പ്യൻസ് ലീഗ്: റയലും സിറ്റിയും സെമിയില്‍, ലിവറും ഡോർട്ട്മുണ്ടും പുറത്ത്

ചാമ്പ്യന്‍സ് ലീഗിലെ സെമി പോരാട്ടങ്ങള്‍ ഈ മാസം 28ന് ആരംഭിക്കും. മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്‌ജിയുമാണ് സെമിയില്‍ ഏറ്റുമുട്ടുക. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്‌ജി സെമി യോഗ്യത സ്വന്തമാക്കിയത്. എംബാപ്പെയുടെ ഹാട്രിക്ക് ഗോളിന്‍റെ കരുത്തിലാണ് ബയേണിനെ പിഎസ്‌ജി തളച്ചത്. ഇത്തവണ ബാലന്‍ ദിയോര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരില്‍ മുന്‍ നിരയിലാണ് ഫ്രഞ്ച് സൂപ്പര്‍ ഫോര്‍വേഡ് എംബാപ്പെയുടെ പേര്. വിവിധ ലീഗുകളിലായി ഇതിനകം 33 ഗോളുകളാണ് എംബാപ്പെ പിഎസ്‌ജിക്കായി അടിച്ച് കൂട്ടിയത്. കഴിഞ്ഞ സീസണില്‍ എംബാപ്പെയുടെ കരുത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ മുന്നേറ്റം നടത്തിയ പിഎസ്‌ജി ഫൈനല്‍ പ്രവേശം സാധ്യമാക്കിയിരുന്നു.

ഇത്തവണ വീണ്ടും പിഎസ്‌ജി മുന്നേറ്റം നടത്തുമ്പോള്‍ ആദ്യ കടമ്പ സിറ്റിയാണ്. ഇതിനൊപ്പമുള്ള വിവാദങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.