മാഡ്രിഡ് : കാർലോ ആഞ്ചലോട്ടിയെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡ്. സ്ഥാനമൊഴിഞ്ഞ സിനദീൻ സിദാന് പകരമാണ് ക്ലബ്ബിന്‍റെ മുന്‍ പരിശീലകന്‍ കൂടിയായ 61കാരന്‍ തിരിച്ചെത്തുന്നത്. മൂന്ന് വർഷത്തേക്കാണ് അഞ്ചലോട്ടിയുമായി ക്ലബ് കരാറിലെത്തിയിരിക്കുന്നത്.
2019 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് എവർട്ടന്‍റെ പരിശീലകനായ ആഞ്ചലോട്ടിയുടെ കരാര്‍ കാലാവധി മൂന്ന് വർഷം ഇനിയും ബാക്കി നില്‍ക്കെയാണ് അദ്ദേഹം റയലിന്‍റെ പരിശീലക പദവി ഏറ്റെടുക്കുന്നത്. എവര്‍ട്ടണുമായി നാലര വർഷ കരാറായിരുന്നു ആഞ്ചലോട്ടിക്കുണ്ടായിരുന്നത്. അതേസമയം 2013 മുതൽ 2015 വരെയാണ് നേരത്തെ ആഞ്ചലോട്ടി റയലിനെ പരിശീലിപ്പിച്ചത്.
-
👋 #WelcomeBackAncelotti
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 1, 2021 " class="align-text-top noRightClick twitterSection" data="
👉 @MrAncelotti pic.twitter.com/yY5NKF5tsd
">👋 #WelcomeBackAncelotti
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 1, 2021
👉 @MrAncelotti pic.twitter.com/yY5NKF5tsd👋 #WelcomeBackAncelotti
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 1, 2021
👉 @MrAncelotti pic.twitter.com/yY5NKF5tsd
also read: 'ഇനി മെസിക്കൊപ്പം'; സെർജിയോ അഗ്യൂറോയുമായി കരാറിലൊപ്പിട്ട് എഫ്.സി ബാഴ്സലോണ
ആഞ്ചലോട്ടിക്ക് കീഴില്‍ 119 മത്സരങ്ങളിൽ നിന്നും 89 ജയങ്ങള്‍ ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്. 14 മത്സരങ്ങളില്‍ സമനിലയും 16 എണ്ണത്തിൽ തോൽവിയും വഴങ്ങി. ഇക്കാലയളവില്‍ കോപ ഡെൽറേ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങളും റയല്‍ സ്വന്തമാക്കിയിട്ടുണ്ട്.