മാഞ്ചസ്റ്റര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കപ്പടിക്കാന്‍ ലഭിച്ച അവസരം പാതി വഴിയില്‍ കളഞ്ഞ് കുളിച്ചതിന്‍റെ ക്ഷീണത്തിലാണ് ഓള്‍ഡ് ട്രാഫോഡിലെ ചെകുത്താന്‍മാര്‍. കറബാവോ കപ്പിന്‍റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിന്‍റെ ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. സോള്‍ഷെയറുടെ ശിഷ്യന്‍മാര്‍ക്ക് ലക്ഷ്യബോധമില്ലെന്ന പരാതിക്ക് പരിഹാരം കാണാനുള്ള അവസരം കൂടിയാണ് അവര്‍ ഇല്ലാതാക്കിയത്.
കറബാവോ കപ്പിന്‍റെ സെമി പോരാട്ടത്തില്‍ കളി മറന്ന യുണൈറ്റഡിനെയാണ് കാണാന്‍ സാധിച്ചത്. ഓള്‍ഡ്ട്രാഫോഡില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സും മധ്യനിര താരം ഫെര്‍ണാണ്ടിന്യോയും സിറ്റിക്കായി വല കുലുക്കി. പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും സിറ്റിയാണ് മുന്നില്‍ നിന്നത്. ഫിലിപ്പ് ഫോഡന്‍റെ ഫ്രീ കിക്ക് മുതലാക്കിയാണ് സ്റ്റോണ്‍സ് രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിട്ടിന് ശേഷം പന്ത് വലയിലെത്തിച്ചത്. യുണൈറ്റഡിന്‍റെ ഗോളി ഡീന്‍ ഹെന്‍ഡേഴ്‌സണെ കാഴ്‌ചക്കാരനാക്കിയാണ് മധ്യനിര താരം ഫെര്‍ണാണ്ടിന്യോ പന്ത് വലയിലെത്തിച്ചത്. യുണൈറ്റഡിന്‍റെ പ്രതിരോധ താരം ആരോണ്‍ ബിസാക്ക ഹെഡറിലൂടെ തട്ടിയകറ്റിയ പന്ത് കാല്‍ചുവട്ടില്‍ ലഭിച്ച ഫെര്‍ണാണ്ടിന്യോ അര്‍ദ്ധനിമിഷത്തില്‍ പന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു.
ആദ്യപകുതിയില്‍ യുണൈറ്റഡിന് വേണ്ടി ആന്‍റണി മാര്‍ഷ്യല്‍ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ബോക്‌സിന് പുറത്ത് നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ തകര്‍പ്പന്‍ ഷോട്ട് സിറ്റിയുടെ ഗോളി സാക്ക് സ്റ്റെഫെന്‍ തടുത്തിട്ടു. ആദ്യ പകുതിയില്‍ സിറ്റിയുടെ ഗോള്‍ അവസരങ്ങളും പാഴായി. കെവിന്‍ ഡി ബ്രൂണി ഉതിര്‍ത്ത ഷോട്ട് ഗോള്‍ ബാറില്‍ തട്ടി തെറിച്ച് പാഴാകുന്നതിനും ഫോഡന്‍റെയും ഗുണ്ടോയുടെയും ഗോളുകള്‍ റഫറി ഓഫ് സൈഡ് വിളിക്കുന്നതും ആദ്യ പകുതിയില്‍ കണ്ടു. യുണൈറ്റഡിന്‍റെ നായകന്‍ ഹാരി മഗ്വയറിന് ഹെഡറിലൂടെ ഗോള്‍ നേടാന്‍ ലഭിച്ച അവസരം പാഴാക്കുന്നതിന് രണ്ടാം പകുതിയും സാക്ഷിയായി.
-
💭 Ole was asked whether @B_Fernandes8 will have a breather for Saturday's #FACup tie...#MUFC
— Manchester United (@ManUtd) January 6, 2021 " class="align-text-top noRightClick twitterSection" data="
">💭 Ole was asked whether @B_Fernandes8 will have a breather for Saturday's #FACup tie...#MUFC
— Manchester United (@ManUtd) January 6, 2021💭 Ole was asked whether @B_Fernandes8 will have a breather for Saturday's #FACup tie...#MUFC
— Manchester United (@ManUtd) January 6, 2021
-
🗣️ We've still got so much to play for this season ✊#MUFC pic.twitter.com/yx90hTHy67
— Manchester United (@ManUtd) January 7, 2021 " class="align-text-top noRightClick twitterSection" data="
">🗣️ We've still got so much to play for this season ✊#MUFC pic.twitter.com/yx90hTHy67
— Manchester United (@ManUtd) January 7, 2021🗣️ We've still got so much to play for this season ✊#MUFC pic.twitter.com/yx90hTHy67
— Manchester United (@ManUtd) January 7, 2021
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇരമ്പിയാര്‍ക്കുന്ന കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് മുന്നില്‍ പതറുന്ന യുണൈറ്റഡിനെയാണ് ഓള്‍ഡ് ട്രാഫോഡില്‍ കണ്ടത്. അഞ്ച് മുന്‍നിര താരങ്ങളില്ലാതെ കളിച്ചിട്ടും യുണൈറ്റഡിന് മേലെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ പെപ്പ് ഗാര്‍ഗിയോളക്ക് കീഴിലുള്ള സിറ്റിക്ക് സാധിച്ചു. യുണൈറ്റഡാകട്ടെ കളിയുടെ പ്രാഥമിക പാഠങ്ങള്‍ നടപ്പാക്കുന്നതില്‍ പലപ്പോഴും പലപ്പോഴും പരാജയപ്പെട്ടു. സിറ്റി ഒരുക്കിയ സെറ്റ് പീസുകള്‍ക്ക് മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നും രണ്ട് ഗോളുകള്‍ സന്ദര്‍ശകര്‍ സ്വന്തമാക്കിയ ശേഷം കളിയിലേക്ക് തിരിച്ചുവരാന്‍ യുണൈറ്റഡ് സമയമെടുത്തുവെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഓലേ ഗണ്ണന്‍ സോള്‍ഷയര്‍ പറയുന്നത് വരെ എത്തി കാര്യങ്ങള്‍.
-
United exit the #CarabaoCup.
— Manchester United (@ManUtd) January 6, 2021 " class="align-text-top noRightClick twitterSection" data="
🔴 #MUFC
">United exit the #CarabaoCup.
— Manchester United (@ManUtd) January 6, 2021
🔴 #MUFCUnited exit the #CarabaoCup.
— Manchester United (@ManUtd) January 6, 2021
🔴 #MUFC
-
A dominant display playing the Guardiola way! 💫
— Manchester City (@ManCity) January 7, 2021 " class="align-text-top noRightClick twitterSection" data="
🔷 #ManCity | https://t.co/axa0klD5re pic.twitter.com/oXTRjIecuy
">A dominant display playing the Guardiola way! 💫
— Manchester City (@ManCity) January 7, 2021
🔷 #ManCity | https://t.co/axa0klD5re pic.twitter.com/oXTRjIecuyA dominant display playing the Guardiola way! 💫
— Manchester City (@ManCity) January 7, 2021
🔷 #ManCity | https://t.co/axa0klD5re pic.twitter.com/oXTRjIecuy
-
𝐌𝐎𝐎𝐃 🤟🏾🔥 pic.twitter.com/QzNgbPF9zg
— Raheem Sterling (@sterling7) January 6, 2021 " class="align-text-top noRightClick twitterSection" data="
">𝐌𝐎𝐎𝐃 🤟🏾🔥 pic.twitter.com/QzNgbPF9zg
— Raheem Sterling (@sterling7) January 6, 2021𝐌𝐎𝐎𝐃 🤟🏾🔥 pic.twitter.com/QzNgbPF9zg
— Raheem Sterling (@sterling7) January 6, 2021
യുണൈറ്റഡിനെ കാത്തിരിക്കുന്നത് വലിയ പരീക്ഷണങ്ങളാണ്. പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ദുര്‍ബലരായ ബേണ്‍ലിയെയും തുടര്‍ന്നുള്ള മത്സരത്തില്‍ ലിവര്‍പൂളുമാണ് യുണൈറ്റഡിന്‍റെ എതിരാളികള്‍. ബേണ്‍ലിയെ തോല്‍പിച്ചാല്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡിന് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. അതേസമയം ലിവര്‍പൂളിനെതിരെ ജയിച്ചാലെ യുണൈറ്റഡിന് ഒന്നാം സ്ഥാനം നിലനിര്‍ത്താനാകൂ. അതേസമയം ഈ വര്‍ഷം പ്രീമിയർ ലീഗില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന യുണൈറ്റഡിന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധിക്കുമെന്നാണ് പരിശീലകന്‍ സോള്‍ഷെയറുടെ കണക്ക് കൂട്ടല്‍. അതേസമയം പ്രീമിര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ കപ്പിടിച്ച യുണൈറ്റഡിന് ഒരിക്കല്‍ കൂടി കപ്പടിക്കണമെങ്കില്‍ കൂടുതല്‍ ആയുധങ്ങള്‍ സംഭരിക്കേണ്ടിവരുമെന്നാണ് ഫുട്‌ബോള്‍ രംഗത്തെ വിദഗ്‌ധരുടെ വിലയിരുത്തല്‍.
-
The strike that sealed the deal! ⚽️💥
— Manchester City (@ManCity) January 6, 2021 " class="align-text-top noRightClick twitterSection" data="
🔷 #ManCity | https://t.co/axa0klUGiM pic.twitter.com/mqIRanLsr3
">The strike that sealed the deal! ⚽️💥
— Manchester City (@ManCity) January 6, 2021
🔷 #ManCity | https://t.co/axa0klUGiM pic.twitter.com/mqIRanLsr3The strike that sealed the deal! ⚽️💥
— Manchester City (@ManCity) January 6, 2021
🔷 #ManCity | https://t.co/axa0klUGiM pic.twitter.com/mqIRanLsr3
കറബാവോ കപ്പിന്‍റെ കലാശപ്പോര് ഏപ്രില്‍ 25ന്
കറബാവോ കപ്പന്‍റെ ഫൈനല്‍ പോരാട്ടം ഏപ്രില്‍ 25ന് രാത്രി 8.30ന് വിംബ്ലിയിലാണ്. പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറിന്യോ തന്ത്രങ്ങള്‍ മെനയുന്ന ടോട്ടന്‍ഹാമാണ് എതിരാളികള്‍.