ലണ്ടന്‍: കറബാവോ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിനായുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായതോടെയാണ് ചിത്രം തെളിഞ്ഞത്.
ടോട്ടന്‍ഹാം സ്‌റ്റോക്ക് സിറ്റിയെ നേരിടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ പോരാടും. ന്യൂകാസല്‍ യുണൈറ്റഡിന്‍റെ എതിരാളികള്‍ ബെന്‍ഫോര്‍ഡാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളുടെ ദിവസം നിശ്ചയിച്ചില്ല. ഡിസംബര്‍ മൂന്നാം വാരത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടം ആരംഭിക്കുമെന്നാണ് കരുതുന്നത്.
-
Some tasty ties in the Quarter-Finals!#EFL | #CarabaoCup pic.twitter.com/MJ8ft9FbdI
— Carabao Cup (@Carabao_Cup) October 1, 2020 " class="align-text-top noRightClick twitterSection" data="
">Some tasty ties in the Quarter-Finals!#EFL | #CarabaoCup pic.twitter.com/MJ8ft9FbdI
— Carabao Cup (@Carabao_Cup) October 1, 2020Some tasty ties in the Quarter-Finals!#EFL | #CarabaoCup pic.twitter.com/MJ8ft9FbdI
— Carabao Cup (@Carabao_Cup) October 1, 2020
ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ യോഗ്യതാ മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടമിറിച്ചാണ് ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയത്. ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. തുടക്കം മുതല്‍ യൂര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ ആഴ്‌സണലിന്‍റെ ഗോള്‍മുഖത്ത് ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടെത്താനായില്ല. നേരത്തെ കമ്മ്യൂണിറ്റി ഷീല്‍ഡിന്‍റെ കലാശപ്പോരാട്ടത്തിലും ഗണ്ണേഴ്‌സിന് മുമ്പില്‍ ചെമ്പടക്ക് കാലിടറിയിരുന്നു.