മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗിയില്‍ പ്ലയര്‍ ഓഫ് ദി സീസണ് പുരസ്കാരം സ്വന്തമാക്കി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്കി. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം ജാഡന്‍ സാഞ്ചോയെ പുരസ്കാരത്തിനുള്ള വോട്ടെടുപ്പില്‍ ലെവന്‍ഡോസ്കി മറികടന്നു.
ബുണ്ടസ് ലീഗിയിലെ ഈ സീസണിലാണ് ലെവന്‍ഡോസ്കി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത്. 30 മത്സരങ്ങളില്‍ നിന്നായി താരം 33 ഗോളുകളും നാല് അസിസ്റ്റും സ്വന്തമാക്കി. കൂടാതെ ചാമ്പ്യന്‍സ് ലീഗിലെ ആറ് മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളും രണ്ട് അസിസ്റ്റും ലെവന്‍ഡോസ്കിയുടെ അക്കൗണ്ടിലുണ്ട്.
ബുണ്ടസ് ലീഗിലെ കഴിഞ്ഞ അഞ്ച് സീസണുകളിലായി നാല് തവണ ലെവന്‍ഡോസ്കിയാണ് ഗോള്‍വേട്ടയില്‍ ഒന്നാമത്. ഈ സീസണില്‍ തുടര്‍ച്ചയായി 11 ലീഗ് മത്സരങ്ങളില്‍ കളിച്ച താരം എല്ലാ എതിര് ടീമുകളുടെയും വല ചലിപ്പിച്ച് കഴിഞ്ഞു.
ലീഗിലെ ഈ സീസണില്‍ ഇതിനകം കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക്ക് മുന്നേറ്റം തുടരുകയാണ്. എട്ട് തുടര്‍ ജയങ്ങളുമായി മുന്നേറുന്ന ബയേണ്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. 33 മത്സരങ്ങളില്‍ നിന്നും ബയേണിന് 79 പോയിന്റുണ്ട്.