ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച ബെംഗളൂരു എഫ്‌സിയുടെ എഎഫ്‌സി കപ്പ് പ്ലേ ഓഫ് മത്സരം മെയ് 11ന് നടക്കും. മാലി ദ്വീപില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ക്ലബ് ഈഗിൾസാണ് ബെംഗളൂരുവിന്‍റെ എതിരാളികള്‍. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ സബ് കമ്മറ്റിയാണ് പുതിയ മത്സരക്രമം നിശ്ചയിച്ചത്.
read more: കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് സോനു സൂദ്
ഇത് സംബന്ധിച്ച് സംഘടന വാര്‍ത്താ കുറിപ്പിറക്കിയിട്ടുണ്ട്. ഏപ്രില്‍ 28നായിരുന്നു 2016ലെ രണ്ടാം സ്ഥാനക്കാരായ ടീമിന്‍റെ പ്ലേ ഓഫ് മത്സരം നേരത്തെ നിശ്ചയിച്ചിരുന്നത്. അതേസമയം കൊവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങളടക്കമുള്ള കാരണങ്ങളാല്‍ നിലവില്‍ മൂന്ന് ക്ലബുകള്‍ ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറിയിട്ടുണ്ട്.
read more: 'ബോളേ... പോ....'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി പൊള്ളാര്‍ഡ്
ബംഗ്ലാദേശ് ക്ലബായ അബഹാനി, മ്യാൻമർ ക്ലബ്ബുകളായ ഷാൻ യുണൈറ്റഡ് എഫ്.സി, ഹന്തർവാഡി യുണൈറ്റഡ് എഫ്.സി എന്നിവരാണ് ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറിയതെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍ അറിയിച്ചു. ഷാൻ യുണൈറ്റഡ് എഫ്.സിയും, ഹന്തർവാഡി യുണൈറ്റഡ് എഫ്.സിയും എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ നിന്നും പിന്മാറിയിട്ടുണ്ട്.