റോം: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിനെ സമനിലയില്‍ തളച്ച് ബെനവെന്‍റോ. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ യുവന്‍റസിന് വേണ്ടി അല്‍വാരോ മൊറാട്ടോ ഗോള്‍ സ്വന്തമാക്കി.
-
HT | ⏱ | Level at the break in Benevento. #BeneventoJuve #FinoAllaFine #ForzaJuve pic.twitter.com/WqBYF8HKdn
— JuventusFC (@juventusfcen) November 28, 2020 " class="align-text-top noRightClick twitterSection" data="
">HT | ⏱ | Level at the break in Benevento. #BeneventoJuve #FinoAllaFine #ForzaJuve pic.twitter.com/WqBYF8HKdn
— JuventusFC (@juventusfcen) November 28, 2020HT | ⏱ | Level at the break in Benevento. #BeneventoJuve #FinoAllaFine #ForzaJuve pic.twitter.com/WqBYF8HKdn
— JuventusFC (@juventusfcen) November 28, 2020
21ാം മിനിട്ടിലാണ് മൊറാട്ടോ യുവന്‍റസിന്‍റെ വല ചലിപ്പിച്ചത്. ആദ്യ പകുതിയുടെ അധികസമയത്ത് ലെറ്റീഷ്യ ബെനവെന്‍റോക്കായി ഗോളടിച്ചു. ഗോള്‍ രഹിതമായി അവസാനിച്ച രണ്ടാം പകുതിയുടെ അവസാനം അധികസമയത്ത് മൊറാട്ട ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുവന്‍റസിന് തിരിച്ചടിയായി. ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അടുത്ത മത്സരത്തില്‍ മൊറാട്ടക്ക് കളിക്കാന്‍ സാധിക്കില്ല.
മത്സരത്തില്‍ പരാജയപ്പെട്ടതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുവന്‍റസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. ഒമ്പത് മത്സരങ്ങളില്‍ നിന്നും 17 പോയിന്‍റ് മാത്രമാണ് യുവന്‍റസിനുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുള്ള എസി മിലാനാണ് ഒന്നാം സ്ഥാനത്ത്.