മ്യൂണിക്: ജര്‍മ്മന്‍ കപ്പ് ഫൈനലിൽ ആർബി ലീപ്സിഗിനെ കീഴടക്കി ബയേൺ മ്യൂണിക്. ഇതോടെ ബുണ്ടസ് ലിഗ കിരീട നേട്ടത്തിന് പിന്നാലെ ജർമ്മനിയിൽ ഡൊമസ്റ്റിക്ക് ഡബിൾ തികയ്ക്കാനും ബയേണിനായി. ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിന്‍റെ ജയം. ഇരട്ട ഗോളുകളുമായി റൊബേർട്ട് ലെവൻഡോസ്കിയും കിംഗ്സ്ലി കോമനും ബയേണിനായി തിളങ്ങി.
-
The season is over. @FCBayernEN can celebrate through the night and into the summer 🥳#DFBPokal #Berlin2019 pic.twitter.com/7Ta0MJVDNW
— The DFB-Pokal (@DFBPokal_EN) May 25, 2019 " class="align-text-top noRightClick twitterSection" data="
">The season is over. @FCBayernEN can celebrate through the night and into the summer 🥳#DFBPokal #Berlin2019 pic.twitter.com/7Ta0MJVDNW
— The DFB-Pokal (@DFBPokal_EN) May 25, 2019The season is over. @FCBayernEN can celebrate through the night and into the summer 🥳#DFBPokal #Berlin2019 pic.twitter.com/7Ta0MJVDNW
— The DFB-Pokal (@DFBPokal_EN) May 25, 2019
കളിയുടെ 29-ാം മിനിറ്റിൽ തന്നെ ലെവൻഡോസ്കിയിലൂടെ ലീഡ് നേടാൻ ബയേണിന് സാധിച്ചു. ആദ്യപകുതി ഒരു ഗോൾ ലീഡിൽ കളി അവസാനിപ്പിച്ച ബയേൺ 78-ാം മിനിറ്റിൽ കോമനിലൂടെയും 85-ാം മിനിറ്റിൽ ലെവൻഡോസ്കിയിലൂടെയും ഗോൾ നേടി കിരീടമുറപ്പിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം ജർമ്മൻ കിരീടമാണ് പരിശീലകൻ നിക്കോ കോവാച് നേടുന്നത്. കഴിഞ്ഞ സീസണിൽ ബയേണിനെ പരാജയപ്പെടുത്തി കപ്പുയർത്തിയ ഫ്രാങ്ക്ഫർട്ടിന്‍റെ പരിശീലകനായിരുന്നു കോവാച്. സീസണിന്‍റെ തുടക്കത്തിൽ മോശം പ്രകടനം കാഴ്ച്ചവച്ച ബയേൺ രണ്ട് കിരീടം നേടിയാണ് സീസൺ അവസാനിപ്പിക്കുന്നത്. പുറത്താക്കൽ ഭീഷണിയിലുണ്ടായിരുന്ന പരിശീലകന്‍റെ ഭാവി ഡൊമസ്റ്റിക് ഡബിളോടെ ഭദ്രമായി.
-
Boss man 🏆 pic.twitter.com/kt2B2gWHm7
— FC Bayern English (@FCBayernEN) May 25, 2019 " class="align-text-top noRightClick twitterSection" data="
">Boss man 🏆 pic.twitter.com/kt2B2gWHm7
— FC Bayern English (@FCBayernEN) May 25, 2019Boss man 🏆 pic.twitter.com/kt2B2gWHm7
— FC Bayern English (@FCBayernEN) May 25, 2019