ETV Bharat / sports

പ്രീമിയർ ലീഗില്‍ സിറ്റി തോറ്റു, ലാ ലിഗയില്‍ ബാഴ്‌സയ്‌ക്ക് വിജയത്തുടക്കം

ബാഴ്‌സക്കായി മാർട്ടിൻ ബ്രാത്ത്‌വെയ്റ്റ് ( 47, 59) ഇരട്ട ഗോളുകൾ നേടിയപ്പോൾ ജെറാർഡ് പിക്വെയും (19), സെർജിയോ റൊബേർട്ടോയും (91) ഓരോ തവണ ലക്ഷ്യം കണ്ടു.

author img

By

Published : Aug 16, 2021, 12:15 PM IST

Barcelona  Lionel Messi  La Liga  ലാ ലിഗ  ബാഴ്‌സലോണ  ലയണല്‍ മെസി  റയൽ സോസിഡാഡ്  Real Sociedad
ലാ ലിഗയില്‍ ബാഴ്‌സയ്‌ക്ക് വിജയത്തുടക്കം

ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് വിജയത്തുടക്കം. 17 വർഷത്തിന് ശേഷം മെസിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സ, റയൽ സോസിഡാഡിനെ രണ്ടിനെതിരേ നാലുഗോളുകൾക്കാണ് തോല്‍പ്പിച്ചത്. ബാഴ്‌സക്കായി മാർട്ടിൻ ബ്രാത്ത്‌വെയ്റ്റ് ( 47, 59) ഇരട്ട ഗോളുകൾ നേടിയപ്പോൾ ജെറാർഡ് പിക്വെ (19), സെർജിയോ റൊബേർട്ടോ (91) എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.

സോസിഡാഡിനായി യൂലെൻ ലൊബെറ്റെ സിയെൻഫ്യൂഗോസ് (82) , മിക്കെൽ ഒയെർസബാല്‍ (85) എന്നിവരാണ് ലക്ഷ്യം കണ്ടത്. മറ്റ് മത്സരങ്ങളിൽ റയൽ മഡ്രിഡ് അലാവാസിനെ(4-1)യും നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് സെൽറ്റ വിഗോയെ(2-1)യും കീഴടക്കി.

also read: എല്ലാ പന്തിലും വിക്കറ്റെടുക്കുന്നതായിരുന്നു അയാളുടെ പ്രകടനം ; ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ച് ഗവാസ്‌കര്‍

അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടനം പരാജയപ്പെടുത്തി. 55ാം മിനിറ്റിൽ സൺ ഹ്യൂങ് മിന്നാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. 66 ശതമാനവും പന്ത് കൈവശം വെച്ച് മത്സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ സിറ്റിക്ക് കഴിഞ്ഞിരുന്നുവെങ്കിലും ഗോള്‍ നേടാനാവാതെ വന്നത് തിരിച്ചിടിയായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.