മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ യുവന്‍റസിനെതിരെ സമനില പിടിച്ച് അത്‌ലറ്റികോ മാഡ്രിഡ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിലാണ് വിജയത്തിന് സമാനമായ സമനില മാഡ്രിഡ് സ്വന്തമാക്കിയത്. രണ്ട് ഗോളിന് മുന്നിട്ട നിന്ന ശേഷമാണ് യുവന്‍റസ് സമനില വഴങ്ങിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊഡ്രോഡോയിലൂടെ യുവന്‍റസാണ് ആദ്യ ഗോൾ നേടിയത്. 65ാം മിനിറ്റില്‍ മറ്റിയുഡി യുവന്‍റസിന്‍റെ ലീഡ് വർധിപ്പിച്ചു. ഇതോടെ ഉണർന്ന് കളിച്ച അത്‌ലറ്റികോ 70ാം മിനിറ്റില്‍ ആദ്യ ഗോൾ നേടി. സ്റ്റെഫാൻ സാവിച്ചാണ് ആദ്യ ഗോൾ നേടിയത്.
ഇതിനിടെ ഗോൾകീപ്പർ ഒബ്ലാക്കിന്‍റെ ഇരട്ട സേവുകളും അത്‌ലറ്റികോയുടെ രക്ഷക്കെത്തി. യുവന്‍റസ് വിജയവുമായി മടങ്ങുമെന്ന ഘട്ടത്തില്‍ 76ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹെരേര മത്സരത്തിന്‍റെ 90ാം മിനിറ്റില്‍ ഹെഡറിലൂടെ അത്‌ലറ്റികോയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.