മാഡ്രിഡ്: ബാഴ്‌സലോണക്ക് എതിരായ സ്‌പാനിഷ് ലാലിഗയിലെ സൂപ്പര്‍ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. അത്‌ലറ്റിക്കോ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ അധികസമയത്ത് പ്രതിരോധ താരം യാന്നിക്ക് കരാസ്‌ക്കോയാണ് ബാഴ്‌സലോണയുടെ വല കുലുക്കിയത്.
-
YEEEEEESSSSSSSS!!! 🔥
— Atlético de Madrid (@atletienglish) November 21, 2020 " class="align-text-top noRightClick twitterSection" data="
🔴⚪ #AúpaAtleti | ⚽ #AtletiBarça pic.twitter.com/3spI84HFQO
">YEEEEEESSSSSSSS!!! 🔥
— Atlético de Madrid (@atletienglish) November 21, 2020
🔴⚪ #AúpaAtleti | ⚽ #AtletiBarça pic.twitter.com/3spI84HFQOYEEEEEESSSSSSSS!!! 🔥
— Atlético de Madrid (@atletienglish) November 21, 2020
🔴⚪ #AúpaAtleti | ⚽ #AtletiBarça pic.twitter.com/3spI84HFQO
പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ബാഴ്‌സലോണ മുന്നില്‍ നിന്നെങ്കിലും ഫിനിഷിങ്ങിന്‍റെ പോരായ ബാഴ്‌സലോണയെ വലച്ചു. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ട് മത്സരങ്ങളില്‍ നിന്നും ആറ് ജയങ്ങളുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 20 പോയിന്‍റാണുള്ളത്. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള റയല്‍ സോസിഡാസാണ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയങ്ങള്‍ മാത്രമുള്ള ബാഴ്‌സലോണ പോയിന്‍റ് പട്ടികയില്‍ 10ാം സ്ഥാനത്താണ്. 11 പോയിന്‍റ് മാത്രമാണ് ബാഴ്‌സലോണക്കുള്ളത്.
ബാഴ്‌സലോണ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ഒസാസുനയാണ് എതിരാളികള്‍. ഈ മാസം 29ന് നൗകാമ്പില്‍ വൈകീട്ട് 6.30നാണ് പോരാട്ടം. അത്‌ലറ്റിക്കോ മാഡ്രിഡ് ഈ മാസം 28ന് നടക്കുന്ന അടുത്ത മത്സരത്തില്‍ വലന്‍സിയെ നേരിടും.
അതേസമയം കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് മോശം തുടക്കത്തെ തുടര്‍ന്ന് ലീഗിലെ പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങള്‍ മാത്രമുള്ള റയല്‍ നാലാം സ്ഥാനത്താണ്.