ETV Bharat / sports

ആദ്യ ജയം തേടി എടികെ; കന്നിയങ്കത്തിന് ഹൈദരാബാദ് എഫ്‌സി - ഹൈദരാബാദ് എഫ് സി മത്സരം വാർത്ത

ഐഎസ്എല്ലിലെ ആദ്യമത്സരത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ എടികെ ഇന്നിറങ്ങും. പുതുമോടിയില്‍ ജയം തേടി ഹൈദരാബാദും

ഐഎസ്എല്‍
author img

By

Published : Oct 25, 2019, 4:45 PM IST

ഹൈദരാബാദ്: കേരളാ ബ്ലാസ്‌റ്റേഴ്സിനോട് ആദ്യമത്സരത്തിലേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാകും ഇന്ന് എടികെ ഇറങ്ങുക. ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഹൈദരാബാദ് എഫ്‌സിയാണ് കൊല്‍ക്കത്തയുടെ എതിരാളികൾ. കൊല്‍ക്കത്തയില്‍ വൈകീട്ട് 7.30 നാണ് മത്സരം.
സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും പരിശീലകന്‍ അന്‍റോണിയോ ലോപ്പസ് ഹബ്ബാസിന്‍റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന എടികെ ആഗ്രഹിക്കുന്നില്ല. മുന്നേറ്റ നിരയിലെ റോയ് കൃഷ്ണയിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. കൂട്ടിന് സഹതാരം ഡേവിഡ് വില്യംസുമുണ്ട്. മൈക്കിള്‍ സുസൈരാജ്, ധീരജ് സിങ് തുടങ്ങിയ മികവുള്ള ആഭ്യന്തര താരങ്ങളും ടീമിലുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ആശ്വാസ ഗോൾ നേടിയ ഐറിഷ് താരം കാള്‍ മക്ഹ്യൂവും കൊല്‍ക്കത്തയുടെ കരുത്താണ്.
അതേസമയം ടീമെന്ന നിലയില്‍ പ്രതിരോധത്തിലെ പാളിച്ചകളും കളിക്കളത്തിലെ ഒത്തിണക്കത്തിലെ കുറവും പരിഹരിക്കേണ്ടിയിരിക്കുന്നു. മധ്യനിര കൂടുതല്‍ ശക്തമാവുകയും മുന്നേറ്റത്തിന് മൂർച്ച കൂടുകയും വേണം.
പുതുമോടിയുമായാണ് ഹൈദരാബാദ് എഫ്‌സിയുടെ ഐഎസ്എല്ലിലേക്കുള്ള വരവ്. പഴയ പൂണെ സിറ്റി കെട്ടും മട്ടും മാറിയാണ് ഹൈദരാബാദ് എഫ്‌സിയെന്ന പേരിൽ ആറാം സീസണില്‍ അരങ്ങേറ്റം കുറിക്കുന്നത്. പരിശീലകന്‍ ഫില്‍ ബ്രൗണിന്‍റെ നേതൃത്വത്തില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന ഹൈദരാബാദിന് മികച്ച മുന്നേറ്റ നിരയാണ് ഉള്ളത്. ബ്രസീലിയൻ സ്‌ട്രൈക്കർ ബോബോയിലാണ് ഹൈദരാബാദിന്‍റെ പ്രതീക്ഷ. മാർസെലോ പെരേര, മാർക്കോ സ്റ്റാൻ‌കോവിച്ചും മുന്നേറ്റത്തില്‍ മികച്ച പിന്തുണ നല്‍കും. ആദില്‍ ഖാന്‍റെ നേതൃത്വത്തിലുള്ള മധ്യനിരയും മാത്യു കിൽഗലോൺ, റാഫേൽ ഗോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിരോധവും ശക്തമാണ്.

Intro:Body:

isl

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.