മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ഗ്രാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ്. ഗോള്‍രഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷമാണ് ഇരു ടീമുകളും വല കുലുക്കിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് എട്ട് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ചു.
-
HOW YOU FEELING DON'T BE SHY ⬇️ https://t.co/9QM64t7pi4
— Atlético de Madrid (@atletienglish) February 13, 2021 " class="align-text-top noRightClick twitterSection" data="
">HOW YOU FEELING DON'T BE SHY ⬇️ https://t.co/9QM64t7pi4
— Atlético de Madrid (@atletienglish) February 13, 2021HOW YOU FEELING DON'T BE SHY ⬇️ https://t.co/9QM64t7pi4
— Atlético de Madrid (@atletienglish) February 13, 2021
ഷോട്ടുകളുടെ എണ്ണത്തിലും പന്തടക്കത്തിലും മുന്നില്‍ നിന്ന അത്‌ലറ്റിക്കോ ലക്ഷ്യത്തിലേക്ക് തൊടുത്ത നാല് ഷോട്ടുകളില്‍ രണ്ടെണ്ണം ഗോള്‍വര കടന്നു. 63-ാം മിനിട്ടില്‍ വിങ്ങര്‍ മാര്‍കോസ് ലോറന്‍റെയും 74-ാം മിനിട്ടില്‍ ഏയിഞ്ചല്‍ കൊറിയയും അത്‌ലറ്റിക്കോക്കായി വല കുലുക്കി. ഗ്രാനഡക്കായി ഹെരേറ ആശ്വാസ ഗോള്‍ സ്വന്തമാക്കി. 23 മത്സരങ്ങളില്‍ നിന്നും 30 പോയിന്‍റുള്ള ഗ്രാനഡ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.