സാന്‍റിയാഗോ (ചിലി): കൊവിഡിനെ തുടര്‍ന്ന് ഇന്‍റര്‍ മിലാന്‍റെ ചിലിയന്‍ മിഡ്‌ഫീല്‍ഡര്‍ അര്‍തുറോ വിദാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലി ദേശീയ ടീമാണ് ഇക്കാര്യം അറിയിച്ചത്. 34 കാരനായ താരം കഴിഞ്ഞ വെള്ളിയാഴ്ച വൈറസിനെതിരായ പ്രതിരോധ കുത്തിവെയ്‌പ്പെടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
also read: ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും കരോളിന മാരിന്‍ പുറത്ത്
ഇതോടെ അടുത്ത രണ്ടാഴ്ചകളിലായി നടക്കാനിരിക്കുന്ന ചിലിയുടെ ലോക കപ്പ് യോഗ്യത മത്സരങ്ങള്‍ വിദാലിന് നഷ്ടമാവും. വ്യാഴാഴ്ച അര്‍ജന്‍റീനയ്‌ക്കെതിരെയും തുടര്‍ന്ന് അടുത്ത ആഴ്ച ബൊളീവിയയ്‌ക്കെതിരെയുമാണ് ചിലിയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം അര്‍ജന്‍റീനയ്‌ക്കെതിരായ മത്സരത്തിനൊരുങ്ങുന്ന മറ്റ് അംഗങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും ടീം വ്യക്തമാക്കിയിട്ടുണ്ട്.