ETV Bharat / sports

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് വമ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണ് സ്വന്തമാക്കുന്നത്

author img

By

Published : Jan 3, 2021, 8:09 PM IST

ആഴ്‌സണലിന് വമ്പന്‍ ജയം വാര്‍ത്ത  ഹാട്രിക്ക് ജയവുമായി ഗണ്ണേഴ്‌സ് വാര്‍ത്ത  big win for arsenal news  hat trick win for gunners news
ആഴ്‌സണല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയം സ്വന്തമാക്കി ആഴ്‌സണല്‍. വെസ്റ്റ് ബ്രോമിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകളുടെ ജയമാണ് ഗണ്ണേഴ്സ് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ലാകാസട്ടെയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ആഴ്‌സണലിന്‍റെ ജയം. 60ാം മിനിട്ടിലും 64ാം മിനിട്ടിലുമായിരുന്നു ലാകാസട്ടെ വെസ്റ്റ് ബ്രോമിന്‍റെ വല കുലുക്കിയത്.

ആദ്യ പകതുയിലെ 23ാം മിനിട്ടില്‍ ടിര്‍ണിയാണ് ആദ്യമായി വെസ്റ്റ് ബ്രോമിന്‍റെ വല ചലിപ്പിച്ചത്. പിന്നാലെ അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം ബുക്കായ സാകയും ഗോളടിച്ചു. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടകിയല്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ 11ാം സ്ഥാനത്തേക്കുയര്‍ന്നു. 17 മത്സരങ്ങളില്‍ നിന്നും 23 പോയിന്‍റാണ് ആഴ്‌സണലിനുള്ളത്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ 19ാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോമിന് എട്ട് പോയിന്‍റ് മാത്രമാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ നേരിടും. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ രാത്രി 10നാണ് പോരാട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.