ബാഴ്‌സലോണ: ലാ ലിഗയില്‍ വീണ്ടും ഞെട്ടിക്കുന്ന കൂടുമാറ്റം. ബാഴ്‌സ താരം അന്‍റോയിൻ ഗ്രീസ്‌മാൻ അത്‍ലറ്റിക്കോ മാഡ്രിഡിൽ തിരിച്ചെത്തി. സമ്മര്‍ ട്രോന്‍സ്ഫര്‍ വിന്‍റോയുടെ അവസാന മണിക്കൂറിലാണ് ഗ്രീസ്‌മാനെ മുന്‍ ക്ലബ് തിരിച്ചെത്തിയത്.
ബാഴ്‌സയ്‌ക്ക് 10 ദശലക്ഷം യൂറോ ട്രാൻസ്‌ഫർ ഫീയായി നൽകി ഒരു വര്‍ഷത്തേക്ക് ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്‌മാനെ അത്‍ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂൺ വരെയാണ് ലോൺ കാലാവധി. എന്നാല്‍ കരാര്‍ കാലാവധി വര്‍ധിപ്പിക്കാനുള്ള ലോണ്‍ വ്യവസ്ഥയിലുണ്ടെന്ന് അത്‍ലറ്റിക്കോ വ്യക്തമാക്കി.
അതേസമയം 40 ദശലക്ഷം യൂറോയ്‌ക്ക് ഗ്രീസ്‌മാനെ സ്വന്തം താരമാക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ടെന്നാണ് അന്താരാഷ്ട്ര സ്പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
also read: എംബാപ്പെ പിഎസ്‌ജിയിൽ തുടരും ; താരത്തിനായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് റയൽ മാഡ്രിഡ്
2019ലാണ് ഫ്രഞ്ച് ഇന്‍റര്‍നാഷ്ണലായ താരം അത്‌ലറ്റിക്കോയില്‍ നിന്നും ബാഴ്‌സയിലെത്തുന്നത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തുന്നതില്‍ താരം പരാജയപ്പെട്ടു. ലാ ലിഗയില്‍ 74 മത്സരങ്ങളില്‍ നിന്നും 22 ഗോളുകളാണ് താരം കറ്റാലന്മാര്‍ക്കായി നേടിയത്.