മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെതിരെ ഒരു ഗോളിന്റെ ജയം സ്വന്തമാക്കി ചെല്‍സി. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഫസ്റ്റ് ഹാഫില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ മേസണ്‍ മൗണ്ടാണ് ചെല്‍സിക്കായി വല കുലുക്കിയത്. ബോക്സിനുള്ളില്‍ നിന്നും ലിവര്‍പൂളിന്റെ പ്രതിരോധത്തെയും ഗോളി അലിസണ് ബെക്കറയും മറികടന്ന് സമര്‍ഥമായാണ് മൗണ്ട് പന്ത് വലയിലെത്തിച്ചത്.
-
A message from the match-winner 👇💙 pic.twitter.com/OpKPPvqkeV
— Chelsea FC (@ChelseaFC) March 4, 2021 " class="align-text-top noRightClick twitterSection" data="
">A message from the match-winner 👇💙 pic.twitter.com/OpKPPvqkeV
— Chelsea FC (@ChelseaFC) March 4, 2021A message from the match-winner 👇💙 pic.twitter.com/OpKPPvqkeV
— Chelsea FC (@ChelseaFC) March 4, 2021
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം താഴേക്ക് പോയി ഏഴാമതായി. ചരിത്രത്തില്‍ ആദ്യമായാണ് ലിവര്‍പൂള്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.
ഒരു സ്ഥാനം മെച്ചപ്പെടുത്തി ചെല്‍സി നാലാം സ്ഥാനത്തേക്കുയര്‍ന്നു. പുതിയ പരിശീലകന് തോമസ് ട്യുഷലിന് കീഴില്‍ ചെല്‍സി കുതിപ്പ് തുടരുകയാണെങ്കില്‍ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍രഹിത സമനില വഴങ്ങി. എവേ മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നെങ്കിലും യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത ഒരു ഗോളിന് എവര്ടണ് പരാജയപ്പെടുത്തി. ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ജയം സ്വന്തമാക്കുന്ന എവര്ടണ് പോയിന്റ് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.