ലിയോൺ: വനിത ലോകകപ്പ് ഫുട്ബോളില്‍ കിരീടം നിലനിർത്തി അമേരിക്കൻ പെൺപ്പട. ഫൈനലില്‍ നെതർലൻഡ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് അമേരിക്ക തുടർച്ചയായ രണ്ടാം തവണ ലോകകിരീടം കരസ്ഥമാക്കിയത്.
-
🏆 C H A M P I O N S 🏆 @USWNT 👏👏👏
— FIFA Women's World Cup (@FIFAWWC) July 7, 2019 " class="align-text-top noRightClick twitterSection" data="
Highlights 👉 https://t.co/M5OavEvdZU
TV listings 👉 https://t.co/t64sDOEs52 pic.twitter.com/zdVnUuRCj7
">🏆 C H A M P I O N S 🏆 @USWNT 👏👏👏
— FIFA Women's World Cup (@FIFAWWC) July 7, 2019
Highlights 👉 https://t.co/M5OavEvdZU
TV listings 👉 https://t.co/t64sDOEs52 pic.twitter.com/zdVnUuRCj7🏆 C H A M P I O N S 🏆 @USWNT 👏👏👏
— FIFA Women's World Cup (@FIFAWWC) July 7, 2019
Highlights 👉 https://t.co/M5OavEvdZU
TV listings 👉 https://t.co/t64sDOEs52 pic.twitter.com/zdVnUuRCj7
അമേരിക്കയുടെ സമ്പൂർണ ആധിപത്യമാണ് കളിയുടെ തുടക്കം മുതല്‍ കണ്ടത്. സൂപ്പർ താരം മേഗൻ റാപിനോയാണ് അമേരിക്കയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 61ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മേഗൻ ഗോൾ നേടിയത്. ടൂർണമെന്റില്‍ റാപിനോയുടെ ആറാം ഗോളായിരുന്നു ഇത്. 69ാം മിനിറ്റിലായിരുന്നു അമേരിക്ക രണ്ടാം ഗോൾ നേടിയത്. റോസെ ലവെല്ലെയായിരുന്നു ഗോൾ സ്കോറർ. ആ ഗോളോടെ അമേരിക്ക വിജയം ഉറപ്പിക്കുകയും ചെയ്തു.
ആദ്യ ലോകകപ്പ് ഫൈനലിലെത്തിയ നെതർലൻഡ്സ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 1991, 1999, 2015, 2019 ഉൾപ്പെടെ നാല് ലോക കിരീടങ്ങൾ നേടാൻ അമേരിക്കൻ വനിതകൾക്ക് കഴിഞ്ഞു. ആദ്യ പകുതിയില്‍ അമേരിക്ക ആക്രമണം അഴിച്ചുവിട്ടെങ്കിലും മികച്ച പ്രതിരോധത്തിലൂടെ നെതർലൻഡ്സ് ഗോൾ വഴങ്ങിയില്ല. അമേരിക്ക തങ്ങളുടെ നാലാം കിരീടമുയർത്തിയപ്പോൾ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കിയത് 35കാരിയായ മേഗൻ റാപിനോയാണ്.