ETV Bharat / sports

ഐ ലീഗ് ടീമുകൾക്ക് മുന്നറിയിപ്പുമായി എഐഎഫ്എഫ്

സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ടീമുകൾ പിന്മാറിയതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

author img

By

Published : Mar 15, 2019, 12:31 PM IST

ഐ ലീഗ് ടീമുകൾ

ഐ ലീഗ് ടീമുകൾക്ക് അവസാന മുന്നറിയിപ്പ് നൽകി എഐഎഫ്എഫ്. ഇന്ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ടീമുകൾ പിന്മാറിയതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ടൂർണമെന്‍റിൽ ടീമുകളെ പങ്കെടുപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് എഐഎഫ്എഫ് അറിയിച്ചു. നേരത്തെ ഐ ലീഗ് ക്ലബ്ബുകള്‍ ടൂര്‍ണമെന്‍റില്‍ കളിക്കില്ലെന്ന് എഐഎഫ്എഫിനെ അറിയിച്ചിരിക്കുന്നു. എട്ടു ക്ലബ്ബുകളാണ് സംയുക്തമായി സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ഐ ലീഗിന്‍റെഭാവിയെ കുറിച്ച്‌ ഉറപ്പ് തന്നാല്‍ മാത്രമേ സൂപ്പർ കപ്പിൽ കളിക്കൂ എന്നാണ് ക്ലബ്ബുകളുടെ നിലപാട്. എന്നാല്‍ ക്ലബുകളുമായി ചര്‍ച്ച നടത്താന്‍ വരെ എഐഎഫ്എഫ് ഇതുവരെ തയ്യാറായിട്ടില്ല.

ഇന്ന് മത്സരത്തിനു മുന്നോടിയായി നടത്തേണ്ട പത്ര സമ്മേളനത്തില്‍ മിനര്‍വ പഞ്ചാബ് പങ്കെടുത്തിരുന്നില്ല. ഇതാണ് എഐഎഫ്എഫിനെ ഇപ്പോള്‍ പ്രകോപിപ്പിച്ചത്. മിനര്‍വ പഞ്ചാബിനെ സൂപ്പർ കപ്പിൽ കളിപ്പിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു. നാളെ പൂനെ സിറ്റിയുമായാണ് മിനര്‍വ പഞ്ചാബ് കളിക്കേണ്ടത്. ഐ ലീഗിനോട് എഐഎഫ്എഫ് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ക്ലബ്ബുകള്‍ സൂപ്പർ കപ്പിൽ നിന്ന് പിന്മാറുന്നത്. ഗോകുലം കേരള, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി, മുന്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബ്, ഐസ്വാള്‍ എന്നീ ക്ലബ്ബുകള്‍ ഇന്നലെ സംയുക്തമായ പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

Intro:Body:

ഐ ലീഗ് ടീമുകൾക്ക് അവസാന മുന്നറിയിപ്പ് നൽകി എ.ഐ.എ.ഫ്.എഫ്. ഇന്ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ടീമുകൾ പിന്മാറിയതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ടൂർണമെന്‍റിൽ ടീമുകളെ പങ്കെടുപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു. നേരത്തെ ഐ ലീഗ് ക്ലബ്ബുകള്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് എ.ഐ.എഫ്.എഫിനെ അറിയിച്ചിരിക്കുന്നു. എട്ടു ക്ലബ്ബുകളാണ് സംയുക്തമായി സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ഐ ലീഗിന്റെ ഭാവിയെ കുറിച്ച്‌ ഉറപ്പ് തന്നാല്‍ മാത്രമേ സൂപ്പർ കപ്പിൽ കളിക്കൂ എന്നാണ് ക്ലബ്ബുകളുടെ നിലപാട്. എന്നാല്‍ ക്ലബുകളുമായി ചര്‍ച്ച നടത്താന്‍ വരെ എ.ഐ.എഫ്.എഫ് ഇതുവരെ തയ്യാറായിട്ടില്ല. 

ഇന്ന് മത്സരത്തിനു മുന്നോടിയായി നടത്തേണ്ട പത്ര സമ്മേളനത്തില്‍ മിനര്‍വ പഞ്ചാബ് പങ്കെടുത്തിരുന്നില്ല. ഇതാണ് എ.ഐ.എഫ്.എഫിനെ ഇപ്പോള്‍ പ്രകോപിപ്പിച്ചത്. മിനര്‍വ പഞ്ചാബിനെ സൂപ്പർ കപ്പിൽ കളിപ്പിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു. നാളെ പൂനെ സിറ്റിയുമായാണ് മിനര്‍വ പഞ്ചാബ് കളിക്കേണ്ടത്.

ഐ ലീഗിനോട് എ.ഐ.എഫ്.എഫ് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ക്ലബ്ബുകള്‍ സൂപ്പർ കപ്പിൽ നിന്ന് പിന്മാറുന്നത്. ഗോകുലം കേരള, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി, മുന്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബ്, ഐസ്വാള്‍ എന്നീ ക്ലബ്ബുകള്‍ ഇന്നലെ സംയുക്തമായ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.