ETV Bharat / sports

പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഒരുങ്ങുന്നു; സ്ഥിരീകരണവുമായി 12 ക്ലബുകള്‍ - UEFA

എസി മിലാൻ, ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ്, ചെൽസി, ബാഴ്‌സലോണ, ഇന്‍റര്‍മിലാൻ, യുവന്‍റസ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ടോട്ടൻഹാം, ഹോട്‌സ്പർ തുടങ്ങിയ ക്ലബുകള്‍ ചേര്‍ന്നാണ് പുതിയ ലീഗ് ആരംഭിക്കുന്നത്.

European clubs  European Super League  യൂറോപ്യന്‍ സൂപ്പര്‍ ലീഗ്  ബാഴ്‌സലോണ  മാഞ്ചസ്റ്റർ യുണൈറ്റഡ്  യുവേഫ  ഫിഫ  UEFA  FIFA
പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഒരുങ്ങുന്നു; സ്ഥിരീകരണവുമായി 12 ക്ലബുകള്‍
author img

By

Published : Apr 19, 2021, 1:27 PM IST

ലണ്ടൺ: യൂറോപ്പിലെ 12 ക്ലബ്ബുകൾ യുവേഫ ചാമ്പ്യൻസ് ലീഗ് വിടുന്നു. ഇവര്‍ ചേര്‍ന്ന് പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. എസി മിലാൻ, ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ്, ചെൽസി, ബാഴ്‌സലോണ, ഇന്‍റര്‍മിലാൻ, യുവന്‍റസ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ടോട്ടൻഹാം, ഹോട്‌സ്പർ തുടങ്ങിയ ക്ലബുകള്‍ ചേര്‍ന്നാണ് പുതിയ ലീഗ് ആരംഭിക്കുന്നത്.

ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ നേരത്തെ തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ക്ലബുകള്‍ വിവരം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ ലീഗിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവനയും ക്ലബുകള്‍ ഇറക്കിയിട്ടുണ്ട്. യുവേഫ, ഫിഫ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ക്ലബുകള്‍ അറിയിക്കുന്നത്.

ഉദ്ഘാടന സീസണിന് മുന്നോടിയായി മൂന്ന് ക്ലബുകള്‍ കൂടെ ലീഗിന്‍റെ ഭാഗമാകും. ടൂര്‍ണമെന്‍റില്‍ 20 ടീമുകളാണ് പങ്കെടുക്കുക. 15 പ്രമുഖ ക്ലബ്ബുകള്‍ സ്ഥിരമായി തുടരും. ബാക്കിയുള്ള അഞ്ച് ടീമുകള്‍ ഓരോ വര്‍ഷവും മാറും. പത്ത് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പായാണ് മത്സരങ്ങള്‍ നടക്കുക. ഒരു ടീമിന് കുറഞ്ഞത് 10 മത്സരങ്ങള്‍ കളിക്കാനാകുന്ന രീതിയിലാവും ലീഗെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ക്ലബുകളുടെ നീക്കത്തെ വളരെ ശക്തമായ രീതിയില്‍ പ്രതിരോധിക്കാനാണ് യുവേഫയുടെ തീരുമാനം. പുതിയ സൂപ്പര്‍ ലീഗ് രൂപീകരിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ നിയമങ്ങള്‍ക്ക് എതിരാണെന്നും നീക്കത്തില്‍ നിന്നും മാറിനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് തയ്യാറായില്ലെങ്കില്‍ പങ്കെടുക്കുന്ന കളിക്കാരെയും ക്ലബുകളേയും യുവേഫയുടേയും ഫിഫയുടേയും ടൂര്‍ണമെന്‍റുകളില്‍ നിന്നും വിലക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് യുവേഫ പുറത്തിറക്കിയ പ്രസ്താവയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.