ഹരാരെ : ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 189 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 35 റണ്‍സ് നേടിയ നായകന്‍ റെജിസ് ചകബ്‌വയാണ് ടോപ് സ്‌കോറര്‍.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 10 ഓവറില്‍ 31 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ സിംബാബ്‌വെയ്‌ക്ക് നഷ്‌ടമായി. പരിക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് മടങ്ങിയെത്തിയ ദീപക് ചഹാറാണ് സിംബാബ്‌വെ മുന്‍ നിരയുടെ മുനയൊടിച്ചത്.
-
Innings Break!
— BCCI (@BCCI) August 18, 2022 " class="align-text-top noRightClick twitterSection" data="
Clinical bowling effort from #TeamIndia as Zimbabwe are all out for 189 in 40.3 overs.
Scorecard - https://t.co/P3fZPWilGM #ZIMvIND pic.twitter.com/UmV6JjFjwT
">Innings Break!
— BCCI (@BCCI) August 18, 2022
Clinical bowling effort from #TeamIndia as Zimbabwe are all out for 189 in 40.3 overs.
Scorecard - https://t.co/P3fZPWilGM #ZIMvIND pic.twitter.com/UmV6JjFjwTInnings Break!
— BCCI (@BCCI) August 18, 2022
Clinical bowling effort from #TeamIndia as Zimbabwe are all out for 189 in 40.3 overs.
Scorecard - https://t.co/P3fZPWilGM #ZIMvIND pic.twitter.com/UmV6JjFjwT
നാലാമന്‍ സീന്‍ വില്ല്യംസിനെ (1) മുഹമ്മദ് സിറാജാണ് പവലിയനിലേക്ക് മടക്കിയത്. മിന്നും ഫോമിലുള്ള സിക്കന്ദര്‍ റാസയ്‌ക്ക് 12 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. പ്രസിദ്ധ് കൃഷ്‌ണയാണ് റാസയുടെ വിക്കറ്റ് സ്വന്തമാക്കിയത്.
ഒരു വശത്ത് നായകന്‍ റെജിസ് ചകബ്‌വ പിടിച്ചുനിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടമായത് സിംബാബ്‌വെയ്‌ക്ക് തിരിച്ചടിയായി. 110 എട്ട് എന്ന നിലയിലായിരുന്നു ആതിഥേയര്‍. ഒന്‍പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്രാഡ്‌ലി ഇവാൻസ് (33 നേട്ട് ഔട്ട്) , റിച്ചാർഡ് നഗാരവ (34) സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് സിംബാബ്‌വെയ്‌ക്ക് തുണയായത്.
-
#1stODI | INNINGS BREAK: 🇿🇼 bowled out for 189 in 40.3 overs
— Zimbabwe Cricket (@ZimCricketv) August 18, 2022 " class="align-text-top noRightClick twitterSection" data="
Richard Ngarava and Brad Evans put on 70-run together, the highest ninth-wicket partnership for 🇿🇼 against India#ZIMvIND | #KajariaODISeries | #VisitZimbabwe pic.twitter.com/H9bQa4giSa
">#1stODI | INNINGS BREAK: 🇿🇼 bowled out for 189 in 40.3 overs
— Zimbabwe Cricket (@ZimCricketv) August 18, 2022
Richard Ngarava and Brad Evans put on 70-run together, the highest ninth-wicket partnership for 🇿🇼 against India#ZIMvIND | #KajariaODISeries | #VisitZimbabwe pic.twitter.com/H9bQa4giSa#1stODI | INNINGS BREAK: 🇿🇼 bowled out for 189 in 40.3 overs
— Zimbabwe Cricket (@ZimCricketv) August 18, 2022
Richard Ngarava and Brad Evans put on 70-run together, the highest ninth-wicket partnership for 🇿🇼 against India#ZIMvIND | #KajariaODISeries | #VisitZimbabwe pic.twitter.com/H9bQa4giSa
ഇരുവരും ചേര്‍ന്ന് 70 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപക് ചഹാര്‍, പ്രസിദ്ധ് കൃഷ്‌ണ, അക്സര്‍ പട്ടേല്‍ എന്നിവരുടെ ബോളിങ്ങാണ് സിംബാബ്‌വെയെ തകര്‍ത്തത്. സിറാജ് ഒരു വിക്കറ്റ് നേടിയപ്പോള്‍ പത്തോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ കുല്‍ദീപ് യാദവിന് വിക്കറ്റ് ഒന്നും ലഭിച്ചില്ല.