ധാക്ക : സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടെസ്റ്റ് ടീമിൽ സ്റ്റാർ ഓൾറൗണ്ടര്‍ മഹ്മൂദുള്ളയെ ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കർ റഹിം, തമീം ഇക്ബാൽ എന്നിവരുടെ പരിക്കാണ് താരത്തിന് ടീമിലേക്ക് വാതില്‍ തുറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്‍റ് നസ്മുൽ ഹസ്സന്‍റെ നേതൃത്വത്തില്‍ സെലക്ടർമാരുള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമെടുത്തതെന്ന് ബിസിബി ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാൻ പ്രതികരിച്ചു.
also read: ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ ; അഭിമാന നേട്ടവുമായി മലയാളി താരം
'മുഷ്ഫിക്കർ റഹിമിന് കളിക്കാനാവുമെന്ന് 80 ശതമാനത്തോളം ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എന്നാല്‍ റിസ്‌ക്കെടുക്കാനാവത്തതിലാണ് ടീം വലുതാക്കി ഒരു ബാക്ക് അപ് താരത്തെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെ'ന്നും അക്രം ഖാൻ പറഞ്ഞു.
അതേസമയം 2020 ജനുവരിയിലാണ് മഹ്മൂദുള്ള അവസാനമായി ബംഗ്ലാദേശിനായി ടെസ്റ്റ് കളിച്ചത്. തുടര്‍ന്ന് സിംബാബ്‌വെ, വെസ്റ്റ്ഇൻഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ നിന്നും താരം പുറത്തായിരുന്നു. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും, ടി20 മത്സരങ്ങളുമടങ്ങിയ പരമ്പരയ്ക്കായി ജൂൺ 29 നാണ് ടീം സിംബാബ്‌വെയിലേക്ക് പുറപ്പെടുക.