മുംബൈ : ഐപിഎല്ലില്‍ നിര്‍ണായക നാഴികകല്ല് പിന്നിട്ട് രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ലീഗില്‍ 150 വിക്കറ്റുകളെന്ന നേട്ടമാണ് ചാഹല്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ നടന്ന മത്സരത്തിലാണ് താരത്തിന്‍റെ നേട്ടം.
മത്സരത്തില്‍ നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയ താരം നാല് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ ലീഗില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും ചാഹലിന് സ്വന്തമായി. 118 മത്സരങ്ങളില്‍ നിന്നാണ് ചാഹല്‍ 150 വിക്കറ്റുകള്‍ നേടിയത്.
105 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകള്‍ വീഴ്‌ത്തിയ ലസിത് മലിംഗയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഡ്വെയ്ന്‍ ബ്രാവോ(137 മത്സരങ്ങള്‍), അമിത് മിശ്ര(140 മത്സരങ്ങള്‍), പിയുഷ് ചൗള(156 മത്സരങ്ങള്‍) എന്നിവരാണ് യഥാക്രമം ഇരുവര്‍ക്കും പിന്നിലുള്ളത്.
also read: IPL 2022 | ആവേശം അവസാന ഓവര്‍ വരെ; ലഖ്‌നൗവിനെതിര രാജസ്ഥാന് മൂന്ന് റൺസിന്‍റ ആവേശജയം
അതേസമയം കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന ചാഹല്‍ മെഗാ ലേലത്തിലൂടെയാണ് രാജസ്ഥാനിലെത്തിയത്. സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റ് വീഴ്‌ത്താന്‍ ചാഹലിനായിട്ടുണ്ട്. നിലവില്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിനുടമകൂടിയാണ് താരം.