ETV Bharat / sports

'സൂര്യ വീണ്ടും ഉദിച്ചുയരും, ലോകകപ്പില്‍ നിര്‍ണായകവുമാവും'; വമ്പന്‍ വാക്കുകളുമായി യുവരാജ്‌ സിങ്

author img

By

Published : Mar 25, 2023, 12:19 PM IST

സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ നിര്‍ണായക താരമാണെന്ന് വിശ്വസിക്കുന്നതായി യുവരാജ് സിങ്. അവസരം നല്‍കിയാല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിയുമെന്നും യുവി.

Yuvraj Singh supports Suryakumar Yadav  Yuvraj Singh  Yuvraj Singh twitter  Suryakumar Yadav  Suryakumar Yadav Triple Ducks  Sanju Samson  യുവരാജ്‌ സിങ്  സൂര്യകുമാര്‍ യാദവിന് പിന്തുണയുമായി യുവരാജ്‌ സിങ്  യുവരാജ്‌ സിങ് ട്വിറ്റര്‍  സൂര്യകുമാര്‍ യാദവ്  സഞ്‌ജു സാംസണ്‍
വമ്പന്‍ വാക്കുകളുമായി യുവരാജ്‌ സിങ്

മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും ഗോള്‍ഡന്‍ ഡക്കായാണ് സൂര്യ തിരിച്ച് കയറിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയ 32കാരനായ സൂര്യകുമാര്‍ മൂന്നാം ഏകദിനത്തില്‍ സ്‌പിന്നര്‍ ആഷ്‌ടണ്‍ ആഗറിന്‍റെ പന്തില്‍ ബൗള്‍ഡായാണ് തിരികെ കയറിയത്.

ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ സൂര്യയുടെ പ്രകടനം അല്‍പം ആശങ്കയ്‌ക്ക് വക നല്‍കുന്നതാണ്. തന്‍റെ അവസാന 10 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് രണ്ടക്കത്തില്‍ എത്താന്‍ കഴിഞ്ഞത്. 21 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 25 താഴെ മാത്രമാണ് സൂര്യയുടെ ശരാശരി.

ഇതിന് പിന്നാലെ സൂര്യയെ ടീമില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകരും വിദഗ്‌ധരും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഏകദിന ലോകകപ്പ് അടുത്തിരിക്കെ സൂര്യയ്‌ക്ക് പകരം സഞ്‌ജു സാംസണ് അവസരം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ സൂര്യയ്‌ക്ക് നിരുപാധിക പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം യുവരാജ്‌ സിങ്.

Yuvraj Singh supports Suryakumar Yadav  Yuvraj Singh  Yuvraj Singh twitter  Suryakumar Yadav  Suryakumar Yadav Triple Ducks  Sanju Samson  യുവരാജ്‌ സിങ്  സൂര്യകുമാര്‍ യാദവിന് പിന്തുണയുമായി യുവരാജ്‌ സിങ്  യുവരാജ്‌ സിങ് ട്വിറ്റര്‍  സൂര്യകുമാര്‍ യാദവ്  സഞ്‌ജു സാംസണ്‍
യുവരാജ്‌ സിങ്

സൂര്യയ്‌ക്ക് ശക്തമായി തിരികെയെത്താന്‍ കഴിയുമെന്ന് പറഞ്ഞ യുവരാജ് സിങ് അവസരം നല്‍കിയാല്‍ , താരത്തിന് ലോകകപ്പിൽ സുപ്രധാന പങ്ക് വഹിക്കാനാവുമെന്നുമാണ് പറയുന്നത്. ട്വിറ്ററിലൂടെയാണ് യുവി സൂര്യകുമാര്‍ യാദവിന് പിന്തുണ നല്‍കിയത്.

"തങ്ങളുടെ കരിയറില്‍ ഏതൊരു കായിക താരത്തിനും ഉയര്‍ച്ച താഴ്‌ചകളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. എപ്പോഴെങ്കിലും നമ്മളെല്ലാവരും ഇക്കാര്യം അനുഭവിച്ചിട്ടുള്ളതാണ്. ഇന്ത്യയുടെ നിര്‍ണായക താരമാണ് സൂര്യകുമാര്‍ യാദവ് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അവസരം നല്‍കുകയാണെങ്കില്‍ ഏകദിന ലോകകപ്പില്‍ സുപ്രധാന പ്രകടനം നടത്താന്‍ സൂര്യയ്‌ക്ക് കഴിയും. നമ്മുടെ താരങ്ങളെ നമുക്ക് പിന്തുണയ്‌ക്കേണ്ടതുണ്ട്. കാരണം സൂര്യ വീണ്ടും ഉദിച്ച് ഉയരും." യുവരാജ് സിങ് ട്വീറ്റ് ചെയ്‌തു.

  • Every sports person goes thru ups & downs in their career! We’ve all experienced it at sum point. I believe @surya_14kumar is a key player for India 🇮🇳 & will play an imp role in the #WorldCup if given the opportunities. Let’s back our players coz our Surya 🌞 will rise again 💯

    — Yuvraj Singh (@YUVSTRONG12) March 24, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം സൂര്യകുമാര്‍ യാദവിനേയും സഞ്‌ജു സാംസണേയും താരതമ്യം ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇത്തരം താരതമ്യം ശരിയല്ലെന്നും കഴിവുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നുമായിരുന്നു കപിലിന്‍റെ വാക്കുകള്‍.

സഞ്‌ജു സാംസണാണ് ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്നതെങ്കില്‍ ആളുകള്‍ അപ്പോള്‍ മറ്റൊരു താരത്തെ കുറിച്ചാവും സംസാരിക്കുക. സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ മാനേജ്‌മെന്‍റ് തീരുമാനിച്ചിട്ടുണ്ടെങ്കിൽ തീര്‍ച്ചയായും കൂടുതൽ അവസരങ്ങള്‍ നൽകേണ്ടതുണ്ട്. ആളുകള്‍ക്ക് പല അഭിപ്രായങ്ങളും പറയാനുണ്ടാവുമെങ്കിലും ടീമിന്‍റെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റിന്‍റെ തീരുമാനമാണെന്നുമായിരുന്നു 64കാരനായ കപില്‍ ദേവ് പറഞ്ഞത്.

ഏകദിനത്തില്‍ സൂര്യയേക്കാല്‍ മികച്ച പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍. 21 ഇന്നിങ്‌സുകളില്‍ നിന്നും 24.06 ശരാശരിയില്‍ 424 റണ്‍സാണ് സൂര്യ നേടിയിട്ടുള്ളത്. എന്നാല്‍ കളിച്ച 10 ഇന്നിങ്‌സുകളില്‍ 66.0 ശരാശരിയില്‍ 330 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.

ALSO READ: 'മെസിയും സച്ചിനും കാത്തിരുന്നില്ലേ.... ഇന്ത്യയ്‌ക്ക് ഐസിസി കിരീടങ്ങള്‍ നേടാന്‍ കഴിയും'; രവി ശാസ്‌ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.