ETV Bharat / sports

Yuvraj Singh Criticizes Shreyas Iyer നാലാം നമ്പറില്‍ ശ്രേയസ് പോര; പകരക്കാരനെ നിര്‍ദേശിച്ച് യുവരാജ് സിങ് - കെഎല്‍ രാഹുല്‍

Yuvraj Singh criticizes Shreyas Iyer : ഇന്ത്യയുടെ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം കെഎല്‍ രാഹുല്‍ കളിക്കണമെന്ന് യുവരാജ് സിങ്.

Yuvraj Singh criticizes Shreyas Iyer  Cricket World Cup 2023  India vs Australia  Yuvraj Singh  Shreyas Iyer  KL Rahul  ഏകദിന ലോകകപ്പ് 2023  ശ്രേയസ് അയ്യര്‍  യുവരാജ് സിങ്  കെഎല്‍ രാഹുല്‍  ഇന്ത്യ vs ഓസ്‌ട്രേലിയ
Yuvraj Singh criticizes Shreyas Iyer
author img

By ETV Bharat Kerala Team

Published : Oct 9, 2023, 1:26 PM IST

മുംബൈ: ഏറെക്കാലമായി ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പര്‍ സ്ഥാനം ഇന്ത്യയ്‌ക്ക് തലവേദനയാണ്. ഏകദിന ലോകകപ്പിലേക്ക് (Cricket World Cup 2023) എത്തിയപ്പോഴും നാലാം നമ്പറിലെ ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. സമീപകാലത്തായി ശ്രേയസ് അയ്യരാണ് ( Shreyas Iyer) ഇന്ത്യയുടെ നാലാം നമ്പര്‍ കയ്യാളുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോകകപ്പ് ഓപ്പണറില്‍ നാലാം നമ്പറിലെത്തിയ താരം പൂജ്യത്തിനാണ് തിരികെ കയറിയത്. തുടക്കം തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായി പ്രതിരോധത്തിലായ ഇന്ത്യയ്‌ക്ക് ഒരു മികച്ച കൂട്ടുകെട്ട് ആവശ്യമുള്ളപ്പോഴായിരുന്നു ശ്രേയസ് വിക്കറ്റ് തുലച്ചത്. ഇതിന് പിന്നാലെ നാലാം നമ്പറില്‍ ശ്രേയസിന് പകരക്കാരനെ നിര്‍ദേശിച്ചിരിക്കുകയാണ് ഇതിഹാസ താരം യുവരാജ്‌ സിങ് (Yuvraj Singh criticizes Shreyas Iyer after India vs Australia Cricket World Cup 2023 match).

കെഎല്‍ രാഹുലിനെ (KL Rahul) നാലാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് നേരത്തെ തല്‍സ്ഥാനത്ത് ഇന്ത്യയുടെ സ്ഥിരക്കാരനായിരുന്ന യുവരാജ്‌ സിങ് (Yuvraj Singh) പറയുന്നത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയിട്ടും രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കാത്തത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും യുവരാജ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

"നാലാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങുന്ന കളിക്കാരന് സമ്മർദത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണം. ടീം അവരുടെ ഇന്നിങ്‌സ് പുനർനിർമിക്കാൻ ശ്രമിക്കുമ്പോൾ ശ്രേയസ് അയ്യര്‍ കുറെക്കൂടി ചിന്തിച്ച് കളിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് കെഎല്‍ രാഹുല്‍ നാലാം നമ്പറിൽ ബാറ്റ് ചെയ്യാത്തതെന്ന് ഇപ്പോഴും മനസിലാകുന്നില്ല. പാകിസ്ഥാനെതിരെ ആ നമ്പറില്‍ സെഞ്ചുറി നേടിയിട്ടും അവനെ ബാറ്റിങ് ഓര്‍ഡറില്‍ താഴെ കളിപ്പിക്കുന്നു"- യുവരാജ് സിങ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

വിരാട് കോലിയുടെ ക്യാച്ച് ഓസ്‌ട്രേലിയ നഷ്‌ടപ്പെടുത്തിയത് മത്സരത്തില്‍ വഴിത്തിരിവായെന്നും കോലിയെപ്പോലെ ഒരു താരത്തിന്‍റെ ക്യാച്ച് ഒരിക്കലും നഷ്‌ടപ്പെടുത്തരുതെന്നും യുവരാജ് സിങ് തന്‍റെ എക്‌സ് പോസ്റ്റില്‍ പറയുന്നുണ്ട്.

അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസിനെ 199 റണ്‍സിന് എറിഞ്ഞാടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. മൂന്ന് വിക്കറ്റുകളുമായി രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതം നേടി കുല്‍ദീപ് യാദവും ജസ്‌പ്രീത് ബുംറയും തിളങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.

ALSO READ: Virat Kohli Breaks Sachin Tendulkar Run Chase Record : രാജാധിരാജ...! കോലി തന്നെ ചേസ് മാസ്റ്റര്‍; ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡും

ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച വിരാട് കോലിയും കെഎല്‍ രാഹുലുമാണ് ഇന്ത്യയെ ട്രാക്കിലാക്കിയത്. ലക്ഷ്യത്തിനടുത്തുവച്ച് കോലി മടങ്ങിയെങ്കിലും ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.