മെൽബൺ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വീണ്ടും കളിക്കളത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മെല്‍ബണിലെ ഈസ്റ്റേണ്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ (ഇസിഎ) മൂന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന മല്‍ഗ്രേവ് ക്രിക്കറ്റ് ക്ലബ്ബാണ് യുവിയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്.
യുവരാജിന് പുറമെ ക്രിസ് ഗെയ്ല്‍, ബ്രയാൻ ലാറ, എബി ഡിവില്ലിയേഴ്സ് എന്നിവരേയും ടീമിലെത്തിക്കാന്‍ ക്ലബ് ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ ശ്രീലങ്കയുടെ മുന്‍ താരങ്ങളായ തിലകരത്ന ദില്‍ഷന്‍, ഉപുല്‍ തരംഗ എന്നിവരെ ക്ലബ് സ്വന്തമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്‍റ് മിലന്‍ പുല്ലനയഗം വെളിപ്പെടുത്തി.
also read: 'ദുൽഖറോ, സൂര്യയോ'; ബയോപിക്കില്‍ നായകരാവേണ്ടത് തെന്നിന്ത്യന്‍ താരങ്ങളെന്ന് റെയ്ന
പരിശീലകനായി ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവരാജ്, ഗെയ്ല്‍ എന്നിവരുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ക്ലബ് പ്രസിഡന്‍റ് പ്രതികരിച്ചു. “ഗെയ്‌ലും യുവരാജുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
85-90 ശതമാനം വരെ കാര്യങ്ങള്‍ അനുകൂലമാണ്. കുറച്ച് കാര്യങ്ങളില്‍ക്കൂടെ അന്തിമ തീരുമാനത്തിലെത്താനുണ്ട്. നിലവില്‍ എല്ലാ കാര്യങ്ങളും ശുഭകരമാണ്.'' ക്ലബ് പ്രസിഡന്‍റ് പ്രതികരിച്ചു. അതേസമയം റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ രണ്ട് താരങ്ങളും തയ്യാറായിട്ടില്ല.