കൊളംബോ: ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ന്‍ വോണിന്‍റെ 'നൂറ്റാണ്ടിന്‍റെ പന്തിന്' സമാനമായ ഡെലിവറിയുമായി പാകിസ്ഥാന്‍ സ്‌പിന്നര്‍ യാസിര്‍ ഷാ. ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലാണ് യാസിര്‍ അത്ഭുത പന്ത് എറിഞ്ഞത്. ലങ്കയുടെ കുശാല്‍ മെന്‍ഡിസിനെയാണ് കുത്തിത്തിരിയുന്ന പന്തിലൂടെ യാസിര്‍ ക്ലീന്‍ ബൗള്‍ഡാക്കിയത്.
ലെഗ് സ്റ്റംപിന് പുറത്ത് കുത്തിയ പന്ത് തിരിഞ്ഞ് മെന്‍ഡിസിന്‍റെ ഓഫ് സ്റ്റംപാണ് ഇളക്കിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 1993ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിന്‍റെ മൈക്ക് ഗാറ്റിങ്ങിന്‍റെ കുറ്റി പിഴുത വോണിന്‍റെ പ്രകടനമാണ് 'നൂറ്റാണ്ടിന്‍റെ പന്ത്' എന്ന പേരില്‍ അറിയപ്പെടുന്നത്.
-
Beauty from Yasir Shah like Shane Warne's Ball to Gatting ... pic.twitter.com/EKNgpZqZl6
— Taimoor Zaman (@taimoorze) July 18, 2022 " class="align-text-top noRightClick twitterSection" data="
">Beauty from Yasir Shah like Shane Warne's Ball to Gatting ... pic.twitter.com/EKNgpZqZl6
— Taimoor Zaman (@taimoorze) July 18, 2022Beauty from Yasir Shah like Shane Warne's Ball to Gatting ... pic.twitter.com/EKNgpZqZl6
— Taimoor Zaman (@taimoorze) July 18, 2022
അതേസമയം കഴിഞ്ഞ മാര്‍ച്ച് നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് വോണ്‍ മരണപ്പെട്ടിരുന്നു. തായ്‌ലൻഡിലെ കോ സാമുയിയിൽ വച്ചാണ് 52കാരനായ ഷെയ്‌ന്‍ വോണ്‍ മരണത്തിന് കീഴടങ്ങിയത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്‌പിന്നറായാണ് വോണ്‍ അറിയപ്പെടുന്നത്.
-
#OnThisDay in 1993, Shane Warne delivers the ball of the century 👑pic.twitter.com/yhZS2FBWqE
— 7Cricket (@7Cricket) June 4, 2022 " class="align-text-top noRightClick twitterSection" data="
">#OnThisDay in 1993, Shane Warne delivers the ball of the century 👑pic.twitter.com/yhZS2FBWqE
— 7Cricket (@7Cricket) June 4, 2022#OnThisDay in 1993, Shane Warne delivers the ball of the century 👑pic.twitter.com/yhZS2FBWqE
— 7Cricket (@7Cricket) June 4, 2022
ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏക ക്രിക്കറ്റർ കൂടിയാണ് വോണ്‍. ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും, ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.