ETV Bharat / sports

'ഇത് വേദനിപ്പിക്കുന്നു'; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടിലായതിനെതിരെ പീറ്റേഴ്‌സണ്‍ - കെവിന്‍ പീറ്റേഴ്സണ്‍

ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരത്തില്‍ മഴ കളിക്കുന്ന പശ്ചാത്തലത്തിലാണ് പീറ്റേഴ്‌സണിന്‍റെ പ്രതികരണം.

WTC final  Kevin Pietersen  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍  കെവിന്‍ പീറ്റേഴ്സണ്‍  ഐസിസി
'ഇത് വേദനിപ്പിക്കുന്നു'; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടില്‍ വെച്ചതിനെതിരെ പീറ്റേഴ്സണ്‍
author img

By

Published : Jun 21, 2021, 10:55 PM IST

സതാംപ്ടണ്‍ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടില്‍ വച്ചതിനെതിരെ മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരത്തില്‍ മഴകളിക്കുന്ന പശ്ചാത്തലത്തിലാണ് പീറ്റേഴ്‌സണിന്‍റെ പ്രതികരണം. ഇത് സംബന്ധിച്ച് ഒന്നിലേറെ ട്വീറ്റുകള്‍ താരം നടത്തിയിട്ടുണ്ട്.

  • It pains me to say it, but a ONE OFF & incredibly important cricket game should NOT be played in the UK.

    — Kevin Pietersen🦏 (@KP24) June 21, 2021 " class="align-text-top noRightClick twitterSection" data=" ">

സാഹചര്യങ്ങള്‍ ശരിക്കും വേദനിപ്പിക്കുന്നതായും ഇത്രയും പ്രധാനപ്പെട്ട ആവേശകരമാവേണ്ട ഒരു ഫൈനല്‍ മത്സരം ഐസിസി ഇംഗ്ലണ്ടില്‍ വയ്ക്കരുതായിരുന്നുവെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ഐസിസിയില്‍ താനാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ദുബായിലായിരിക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പോലെയുള്ള മത്സരങ്ങള്‍ നടത്തുക.

also read: സതാംപ്ടണില്‍ മഴക്കളി ; നാലാം ദിനം ഉപേക്ഷിച്ചു

നിഷ്പക്ഷ വേദി എന്നതിനപ്പുറം മികച്ച സ്റ്റേഡിയവും പരിശീലന സൗകര്യവും നല്ല കാലാവസ്ഥയും യാത്രാ സൗകര്യങ്ങളുമൊക്കെയാണ് ഇതിന് കാരണമെന്നും താരം ട്വീറ്റ് ചെയ്തു. അതേസമയം മഴയെ തുടര്‍ന്ന് ഒരു പന്തുപോലുമെറിയാനാവാതെ നാലാം ദിനത്തിലെ കളി ഉപേക്ഷിച്ചിരുന്നു.

  • If it was up to me, Dubai would always host a one off match like this WTC game.
    Neutral venue, fabulous stadium, guaranteed weather, excellent training facilities and a travel hub!
    Oh, and ICC home is next to the stadium.

മത്സരത്തിന്‍റെ ആദ്യ ദിനവും പൂർണമായും മഴയെടുത്തിരുന്നു. രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിർത്തുകയും ചെയ്തു. നിലവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റൺസിന് മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.