ETV Bharat / sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫെെനൽ മൂന്ന് മത്സരങ്ങളാക്കണം : രവി ശാസ്ത്രി - ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

ന്യൂസിലാൻഡിനെതിരായ ഫെെനൽ മത്സരത്തിനായി ഇം​ഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

രവി ശാസ്ത്രി  ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  WTC final  Ravi Shastri  World Test Championship  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  ഇന്ത്യ‍ൻ ക്രിക്കറ്റ് ടീം
ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫെെനൽ മൂന്ന് മത്സരങ്ങളാക്കണം: രവി ശാസ്ത്രി
author img

By

Published : Jun 2, 2021, 10:55 PM IST

മുംബെെ: ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫെെനൽ മൂന്ന് മത്സരങ്ങളായി നടത്തണമെന്ന് ഇന്ത്യ‍ൻ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ന്യൂസിലാൻഡിനെതിരായ ഫെെനൽ മത്സരത്തിനായി ഇം​ഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

'ആദ്യത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് നടക്കാനിരിക്കുന്നത്. വ്യാപ്തി നോക്കുമ്പോള്‍ ഏറ്റവും വലിയ ടൂര്‍ണമെന്‍റാണിത്. ലോകത്തിലെ പ്രമുഖ ടീമുകളെല്ലാം പരസ്പരം കളിച്ചതില്‍ നിന്നാണ് ഫൈനല്‍ കളിക്കാനുള്ള യോഗ്യത നേടിയിരിക്കുന്നത്.

also read:'കൂടുതല്‍ ശക്തയായി തിരിച്ചെത്താനാവട്ടെ'; കരോളിനയ്ക്ക് ആശംസകളുമായി സിന്ധു

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇതുപോലെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടത്താനാണെങ്കില്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഫൈനല്‍ നടത്തുന്നതാണ് ഉചിതം. ആ മൂന്ന് മത്സരങ്ങള്‍ രണ്ടര വര്‍ഷത്തെ ക്രിക്കറ്റിന്‍റെ പരിസമാപ്തിയാവും' രവി ശാസ്ത്രി പറഞ്ഞു. അതേസമയം ഈ മാസം 18 മുതൽ 22 വരെയാണ് സതാംപ്‌ടണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.