ETV Bharat / sports

WTC final| ക്യാപ്റ്റൻസിയിൽ ചില വീഴ്‌ചയുണ്ടായി, സഹതാരങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കാനായില്ല; രോഹിത്തിനെതിരെ സരൺദീപ് സിങ്‌

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍റെ ഭാഗമാകേണ്ടതായിരുന്നു എന്ന് മുന്‍ സെലക്‌ടര്‍ സരൺദീപ് സിങ്‌.

World Test Championship  Sarandeep Singh criticizes rohit sharma  Sarandeep Singh  rohit sharma  r ashwin  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  സരൺദീപ് സിങ്‌  രോഹിത് ശര്‍മയെ വിമര്‍ശിച്ച് സരൺദീപ് സിങ്‌  രോഹിത് ശര്‍മ  വിരാട് കോലി  Virat kohli  രവിചന്ദ്രൻ അശ്വിൻ
രോഹിത്തിനെതിരെ തുറന്നടിച്ച് സരൺദീപ് സിങ്‌
author img

By

Published : Jun 14, 2023, 7:43 PM IST

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരായ വിജയത്തോടെ ഐസിസിയുടെ നാല് കിരീടങ്ങളും നേടുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു. ലണ്ടനിലെ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതിന് പിന്നാലെ ടീം തെരഞ്ഞെടുപ്പിലും ക്യാപ്റ്റന്‍സിയിലും വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ സെലക്‌ടർ സരൺദീപ് സിങ്‌.

"ക്യാപ്റ്റൻസിയിൽ ചില വീഴ്‌ചകൾ ഉണ്ടായിരുന്നുവെന്ന് നമുക്ക് പറയാം. വിരാട് കോലിയുടെ ആക്രമണോത്സുകത നമുക്കെല്ലാവര്‍ക്കും ശീലമാണ്. ടീം പ്രതിരോധത്തിലാവുമ്പോള്‍ ക്യാപ്റ്റൻ അവരുടെ മനോവീര്യം വർദ്ധിപ്പിക്കും. എന്നാൽ രോഹിത് ശർമ്മ തികച്ചും വ്യത്യസ്‌തനാണ്", സരൺദീപ് സിങ്‌ പറഞ്ഞു.

ALSO READ: TNPL 2023| ഒരു ഓവറിലല്ല, ഒരു പന്തില്‍ 18 റണ്‍സ്; നാണക്കേടിന്‍റെ റെക്കോഡ് ടിഎന്‍പിഎല്ലില്‍

പ്ലേയിങ്‌ ഇലവനില്‍ പിഴച്ചു: രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍റെ ഭാഗമാകേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "അത് രോഹിത് ശർമ്മയുടെ തെറ്റല്ല... ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നമ്മള്‍ തോറ്റു. എല്ലാവരും അസ്വസ്ഥരാണ്. ഒന്നാമതായി, നമ്മുടെ പ്ലേയിങ്‌ ഇലവന്‍ തെരഞ്ഞെടുപ്പ് തന്നെ തെറ്റാണ്.

രവിചന്ദ്രൻ അശ്വിൻ ഒരു മികച്ച ബോളറാണ്, അദ്ദേഹത്തിന് വിക്കറ്റുകൾ വീഴ്ത്താൻ കഴിയും. ഓസ്‌ട്രേലിയന്‍ നിരയില്‍ അഞ്ച് ഇടങ്കയ്യന്‍ ബാറ്റര്‍മാരുണ്ടായിരുന്നു. റൺസ് നേടിയ ട്രാവിസ് ഹെഡും ഒരു ഇടങ്കയ്യനായിരുന്നു. അതിനാൽ അശ്വിൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇതായിരിക്കില്ല കഥ", അദ്ദേഹം കൂട്ടിച്ചേർത്തു.

സീനിയര്‍ താരങ്ങളുടെ പ്രകടനം മോശം: വലിയ മത്സരങ്ങളില്‍ സീനിയർ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "പ്രശ്‌നം സീനിയർ കളിക്കാരിലാണ്, ലോകകപ്പും ഏഷ്യ കപ്പും പോലുള്ള വലിയ മത്സരങ്ങൾ വരുമ്പോൾ, നമ്മുടെ സീനിയര്‍ കളിക്കാര്‍ ഒന്നിച്ച് ക്ലിക്കാവുന്നില്ല.

ഹോം പരമ്പരയിൽ നമ്മള്‍ മികച്ച ബാറ്റിങ്‌ വിക്കറ്റുകളാണ് ഒരുക്കേണ്ടത്. അതുവഴി നമ്മുടെ ബാറ്റര്‍മാര്‍ക്ക് കൂടുതൽ സമയം ബാറ്റ് ചെയ്യാൻ കഴിയും. ടെസ്റ്റ് ക്രിക്കറ്റിൽ നമ്മുടെ ബാറ്റര്‍മാര്‍ ദീർഘനേരം ബാറ്റുചെയ്‌തിട്ട് ഏറെ കാലങ്ങളായി", സരൺദീപ് സിങ്‌ കൂട്ടിച്ചേര്‍ത്തു.

ALSO READ: Watch: പരിക്ക് പറക്കുന്നു; സഹായമില്ലാതെ പടികൾ കയറി റിഷഭ്‌ പന്ത്

ഗാംഗുലിക്ക് മറുപടി: ലോകകപ്പ് നേടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഐപിഎൽ ജയിക്കുക എന്ന ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ പ്രസ്‌താവനയ്‌ക്കും സരൺദീപ് സിങ്‌ മറുപടി നല്‍കി.

"ഗാംഗുലി തന്‍റെ അനുഭവം കൊണ്ടാണ് സംസാരിക്കുന്നത്... വർഷങ്ങളായി നമ്മള്‍ക്ക് ഐസിസി ട്രോഫികളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. ഐപിഎല്ലിൽ നിങ്ങൾക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ധാരാളം കളിക്കാരും ഏറെ മത്സരങ്ങളുമുണ്ട്. എന്നാൽ ഐസിസി ഫൈനലിലാവട്ടെ നിങ്ങൾക്ക് ഒരു അവസരമേയുള്ളു", സരൺദീപ് സിങ്‌ വ്യക്തമാക്കി.

ALSO READ: WTC Final| ഇംഗ്ലണ്ടില്‍ റണ്‍സ് അടിച്ച് കൂട്ടിയ അയാള്‍ ഇന്ത്യയ്‌ക്കായി എന്താണ് ചെയ്‌തത്?; പുജാരയെ പൊരിച്ച് ഡാനിഷ്‌ കനേരിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.