ETV Bharat / sports

ആ തീരുമാനം ശരിയായിരുന്നു; കോലിയെ വീഴ്ത്തി വിമര്‍ശകര്‍ക്ക് ജാമിസണിന്‍റെ മറുപടി - virat kohli

ഐപിഎല്ലിനിടെ നെറ്റ്സില്‍ പന്തെറിയാന്‍ വിസമ്മതിച്ച ജാമില്‍സണിന്‍റെ നടപടി വലിയ ചര്‍ച്ചയാവുകയും ചിലരൊക്കെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

ഐപിഎല്‍  കിവീസ് പേസര്‍ കെയ്ല്‍ ജാമിസണ്‍  കെയ്ല്‍ ജാമിസണ്‍  kyle jamieson  virat kohli  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍
'ഐപിഎല്ലിലെ തീരുമാനം ശരിയായിരുന്നു'; കോലിയെ വീഴ്ത്തി വിമര്‍ശകര്‍ക്ക് ജാമിസണിന്‍റെ മറുപടി
author img

By

Published : Jun 20, 2021, 10:00 PM IST

സതാംപ്ടണ്‍: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയുടെ നട്ടെല്ലൊടിച്ച താരമാണ് കിവീസ് പേസര്‍ കെയ്ല്‍ ജാമിസണ്‍. നേരത്തെ ഐപിഎല്ലിനിടെ നെറ്റ്സില്‍ പന്തെറിയാന്‍ വിസമ്മതിച്ച ജാമില്‍സണിന്‍റെ നടപടി വലിയ ചര്‍ച്ചയാവുകയും ചിലരൊക്കെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ തന്‍റെ പ്രകടനത്തിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ, ജസ്പ്രിത് ബുംറ എന്നീ അഞ്ച് താരങ്ങളുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. രോഹിത്, റിഷഭ് പന്ത്, ഇഷാന്ത് എന്നിവര്‍ ജാമില്‍സണിന്‍റെ പന്തില്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍. വിരാട് കോലിയേയും ബുംറയേയും താരം വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

also read:ഇന്ത്യ 217 റണ്‍സിന് പുറത്ത്; ജാമിസണ് അഞ്ച് വിക്കറ്റ്

ഇതോടെ ഐപിഎല്ലിലെ തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് വിമര്‍ശകര്‍ക്ക് കാട്ടിക്കൊടുക്കാന്‍ താരത്തിനായി. വിരാട് കോലിയെപ്പോലൊരു പ്രതിഭാശാലിയായ ബാറ്റ്സ്മാന് തന്‍റെ തന്ത്രങ്ങള്‍ വേഗത്തില്‍ മനസിലാക്കുമെന്നതിനാലാണ് നെറ്റ്‌സില്‍ പന്തെറിയാന്‍ വിസമ്മതിച്ചതെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.