ETV Bharat / sports

വനിത പ്രീമിയര്‍ ലീഗ് ഇക്കുറിയും കളറാകും; താരലേലം മുംബൈയില്‍, തീയതി പ്രഖ്യാപിച്ച് ബിസിസഐ

WPL 2024 Player Auction: വനിത പ്രീമിയര്‍ ലീഗ് രണ്ടാം സീസണ്‍ താരലേലത്തിനുള്ള തീയതി പ്രഖ്യാപിച്ചു.

WPL 2024  WPL 2024 Player Auction  WPL Auction  WPL Retained Players List  WPL Player Auction Date And Venue  വനിത പ്രീമിയര്‍ ലീഗ്  വനിത പ്രീമിയര്‍ ലീഗ് താരലേലം  മുംബൈ ഇന്ത്യന്‍സ് വനിത ടീം  ഡല്‍ഹി കാപിറ്റല്‍സ് വനിത ടീം  മിന്നു മണി വനിത പ്രീമിയര്‍ ലീഗ്
WPL 2024 Player Auction
author img

By ETV Bharat Kerala Team

Published : Nov 25, 2023, 9:39 AM IST

മുംബൈ: വനിത പ്രീമിയര്‍ ലീഗ് (Women's Premier League - WPL) രണ്ടാം പതിപ്പിന്‍റെ താരലേലം (WPL Player Auction 2024) ഡിസംബര്‍ 9ന് നടക്കുമെന്ന് ബിസിസിഐ (BCCI). മുംബൈയിലാണ് താരലേലം നടക്കുന്നത് (WPL Player Auction Date And Venue). പുതിയ സീസണിന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയും ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ടു.

പുതിയ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ഉപയോഗിക്കാന്‍ ടീമുകള്‍ക്ക് പഴ്‌സ് തുകയായി 13.5 കോടി അധികമായി ലഭിക്കും. ഗുജറാത്ത് ജയന്‍റ്‌സിന്‍റെ പക്കലാണ് നിലവില്‍ കൂടുതല്‍ തുകയുള്ളത്. 5.95 കോടിയാണ് അവരുടെ കൈവശം. യുപി വാരിയേഴ്‌സ് (4 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (3.35 കോടി), ഡല്‍ഹി കാപിറ്റല്‍സ് (2.25 കോടി), മുംബൈ ഇന്ത്യന്‍സ് (2.1 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പഴ്‌സില്‍ ശേഷിക്കുന്ന തുക.

അടുത്ത വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാകും വനിത പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ നടക്കുന്നത്. മുംബൈ ഇന്ത്യന്‍സ് കിരീടം സ്വന്തമാക്കി പ്രഥമ വനിത പ്രീമിയര്‍ ലീഗ് ഈ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു നടന്നത്. അതേസമയം, അടുത്ത സീസണില്‍ ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ലീഗിന്‍റെ രണ്ടാം എഡിഷന്‍ നടക്കുന്നത് എന്നാണ് സൂചന.

  • ഡല്‍ഹി കാപിറ്റല്‍സ് വനിത ടീം (Delhi Capitals Retained Players List For WPL 2024)

നിലനിര്‍ത്തിയ താരങ്ങള്‍: മിന്നു മണി (Minnu Mani), ഷഫാലി വെര്‍മ, ജെര്‍മിയ റോഡ്രിഗസ്, മെഗ് ലാനിങ്, ആലിസ് കാപ്‌സി, അരുന്ധതി റെഡ്ഡി, ജെസ് ജൊനാസന്‍, ലോറ ഹാരിസ്, മാരിസെയ്‌ന്‍ കാപ്, പൂനം യാദവ്, രാധാ യാദവ്, ഷഫാലി വെര്‍മ, ശിഖ പാണ്ഡെ, സ്നേഹ ദീപ്‌തി, തനിയ ഭാട്ടിയ, ടൈറ്റസ് സധു.

  • ഗുജറാത്ത് ജയന്‍റ്‌സ് (Gujarat Giants Retained Players List For WPL 2024)

നിലനിര്‍ത്തിയ താരങ്ങള്‍: ആഷ്‌ലി ഗാര്‍ഡ്‌നെര്‍, ഹര്‍ലീന്‍ ഡിയോള്‍, ബെത് മൂണി, സ്നേഹ റാണ, തനൂജ് കണ്‍വീര്‍, ലോറ വോൾവാർഡ്, ദയാൻ ഹേമലത, ഷബ്‌നം ഷക്കീൽ, തനൂജ് കൺവീർ.

  • മുംബൈ ഇന്ത്യന്‍സ് വനിത ടീം (Mumbai Indians Retained Players List For WPL 2024)

നിലനിര്‍ത്തിയ താരങ്ങള്‍: ഹര്‍മന്‍പ്രീത് കൗര്‍, ഹെയ്‌ലി മാത്യൂസ്, അമേലിയ കെർ, അമൻജോത് കൗർ, ക്ലോ ട്രയോൺ, നതാലി സ്‌കിവര്‍, പൂജ വസ്ത്രകർ, സൈക ഇഷാഖ്, യാസ്തിക ഭാട്ടിയ, ഹുമൈറ കാസി, ഇസബെല്ലെ വോങ്, ജിന്‍റിമണി കലിത, പ്രിയങ്ക ബാല.

  • റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിത ടീം (Royal Challengers Bangalore Retained Players List For WPL 2024)

നിലനിര്‍ത്തിയ താരങ്ങള്‍: സ്‌മൃതി മന്ദാന, എല്ലിസ് പെറി, സോഫി ഡിവൈന്‍, റിച്ച ഘോഷ്, ഹെതർ നൈറ്റ്, രേണുക സിങ്, ഇന്ദ്രാണി റോയ്, ശ്രേയങ്ക പാട്ടീൽ, ആശാ ശോഭന, ദിഷ കസത്.

  • യുപി വാരിയേഴ്‌സ് (UP Warriorz Retained Players List For WPL 2024)

നിലനിര്‍ത്തിയ താരങ്ങള്‍: അലീസ ഹീലി, ദീപ്‌തി ശര്‍മ, ഗ്രേസ് ഹാരിസ്, അഞ്ജലി ശര്‍വാണി, കിരണ്‍ നവ്ഗിരെ, സോഫി എക്‌ലസ്റ്റോണ്‍, താഹില മക്ഗ്രാത്ത്, ശ്വേത സെഹ്‌റാവത്ത്, രാജേശ്വരി ഗെയ്‌ക്‌വാദ്, ലോറന്‍ ബെല്‍, ലക്ഷ്‌മി യാദവ്, യഷശ്രി, പര്‍ഷ്വി ചോപ്ര.

Also Read: ചരിത്രം പിറക്കുന്നു; ഇന്ത്യ എ ടീമിനെ നയിക്കാന്‍ മിന്നു മണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.