ദുബായ് : ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് കാണാനാണ് ആഗ്രഹമെന്ന് പാകിസ്ഥാൻ ഹെഡ്കോച്ച് സഖ്‌ലെയ്ൻ മുഷ്‌താഖ്. കൂടാതെ സൗഹൃദപരമായ മത്സരം കാഴ്‌ചവെച്ച ഇരു ടീമുകളിലെയും കളിക്കാരെയും മുഷ്‌താഖ് അഭിനന്ദിച്ചു.
ഇന്ത്യയോട് ഫൈനലിൽ ഏറ്റുമുട്ടാൻ കഴിയുന്നത് വളരെ വലിയ കാര്യമാണ്. ഇത് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചതുകൊണ്ട് പറയുന്നതല്ല. ഇന്ത്യ എല്ലാവർക്കും പ്രിയപ്പെട്ട വളരെ ശക്‌തമായ ടീമാണ്. കൂടുതൽ മത്സരം കളിക്കുന്നതിലൂടെ നമ്മുടെ ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നാണ് എന്‍റെ വിശ്വാസം, മുഷ്‌താഖ് പറഞ്ഞു.
ALSO READ : ഗാരി കേർസ്റ്റൻ പാകിസ്ഥാന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ട്
കഴിഞ്ഞ മത്സരത്തിൽ വിരാട് കോലിയും, എംഎസ് ധോണിയും ഉൾപ്പെട്ട താരങ്ങൾ പാക് താരങ്ങളോട് ഇടപഴകിയ രീതി ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്. മനുഷ്യത്വമാണ് വലുത്, മറ്റെല്ലാം അതിന് താഴെയാണ് എന്ന വലിയ സന്ദേശമാണ് ഇതിലൂടെ താരങ്ങൾ പകർന്ന് നൽകിയത്, മുഷ്‌താഖ് കൂട്ടിച്ചേർത്തു.