എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ലോക റെക്കോഡുമായി ഇന്ത്യൻ നായകൻ ജസ്‌പ്രീത് ബുമ്ര. എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബ്രോഡിന്‍റെ ഒരോവറില്‍ 35 റണ്‍സാണ് ബുമ്ര അടിച്ചെടുത്തത്. ടെസ്റ്റ് മത്സരത്തിലെ ഒരോവറില്‍ ഇത്രയും റണ്‍സ് പിറക്കുന്നത് ഇതാദ്യമാണ്.
-
🔥 4 5wd 6nb 4 4 4 6 1 🔥
— ICC (@ICC) July 2, 2022 " class="align-text-top noRightClick twitterSection" data="
Jasprit Bumrah v Stuart Broad – What an over! 🏏#WTC23 | #ENGvIND pic.twitter.com/WnGyEBmF0N
">🔥 4 5wd 6nb 4 4 4 6 1 🔥
— ICC (@ICC) July 2, 2022
Jasprit Bumrah v Stuart Broad – What an over! 🏏#WTC23 | #ENGvIND pic.twitter.com/WnGyEBmF0N🔥 4 5wd 6nb 4 4 4 6 1 🔥
— ICC (@ICC) July 2, 2022
Jasprit Bumrah v Stuart Broad – What an over! 🏏#WTC23 | #ENGvIND pic.twitter.com/WnGyEBmF0N
വിൻഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ബുമ്ര മറികടന്നത്. 2003ല്‍ ദക്ഷിണാഫ്രിക്കാന്‍ താരം റോബിന്‍ പീറ്റേഴ്‌സണെതിരെയാണ് ലാറ നേടിയ 28 റണ്‍സ് നേടിയിരുന്നു. മറ്റുരണ്ട് താരങ്ങള്‍ കൂടി ഒരോവറില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്. 2013ല്‍ ജോർജ് ബെയ്‌ലി ജയിംസ് ആന്‍ഡേഴ്‌സണിന്റെ ഒരോവറില്‍ 28 അടിച്ചെടുത്തിരുന്നു. 2020ല്‍ ജോ റൂട്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജും 28 റണ്‍സ് നേടി.
-
BOOM BOOM BUMRAH IS ON FIRE WITH THE BAT 🔥🔥
— Sony Sports Network (@SonySportsNetwk) July 2, 2022 " class="align-text-top noRightClick twitterSection" data="
3️⃣5️⃣ runs came from that Broad over 👉🏼 The most expensive over in the history of Test cricket 🤯
Tune in to Sony Six (ENG), Sony Ten 3 (HIN) & Sony Ten 4 (TAM/TEL) - https://t.co/tsfQJW6cGi#ENGvINDLIVEonSonySportsNetwork #ENGvIND pic.twitter.com/Hm1M2O8wM1
">BOOM BOOM BUMRAH IS ON FIRE WITH THE BAT 🔥🔥
— Sony Sports Network (@SonySportsNetwk) July 2, 2022
3️⃣5️⃣ runs came from that Broad over 👉🏼 The most expensive over in the history of Test cricket 🤯
Tune in to Sony Six (ENG), Sony Ten 3 (HIN) & Sony Ten 4 (TAM/TEL) - https://t.co/tsfQJW6cGi#ENGvINDLIVEonSonySportsNetwork #ENGvIND pic.twitter.com/Hm1M2O8wM1BOOM BOOM BUMRAH IS ON FIRE WITH THE BAT 🔥🔥
— Sony Sports Network (@SonySportsNetwk) July 2, 2022
3️⃣5️⃣ runs came from that Broad over 👉🏼 The most expensive over in the history of Test cricket 🤯
Tune in to Sony Six (ENG), Sony Ten 3 (HIN) & Sony Ten 4 (TAM/TEL) - https://t.co/tsfQJW6cGi#ENGvINDLIVEonSonySportsNetwork #ENGvIND pic.twitter.com/Hm1M2O8wM1
ബുമ്ര VS ബ്രോഡ്; ഇന്ത്യൻ ഇന്നിങ്ങ്‌സിൽ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറിലായിരുന്നു ബുമ്രയുടെ സംഹാര താണ്ഡവം. ആദ്യ പന്തില്‍ തന്നെ ബുമ്ര ബൗണ്ടറി നേടി. രണ്ടാം പന്ത് ബൗൺസർ. കീപ്പർ സാം ബില്ലിങ്‌സിന്‍റെ തലയ്‌ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പറന്നതോടെ വൈഡുള്‍പ്പെടെ കിട്ടയത് അഞ്ച് റൺസ്.
മൂന്നാം പന്ത് നോബോള്‍. എന്നാല്‍ എഡ്‌ജായ പന്തിൽ സിക്‌സ് കണ്ടെത്താന്‍ ബുമ്രയ്‌ക്കായി. അടുത്ത മൂന്ന് പന്തില്‍ തുടര്‍ച്ചയായ ബൗണ്ടറികള്‍. പിന്നീടൊരു സിക്‌സ്. അവസാന പന്തില്‍ ഒരു റണ്‍സും കിട്ടിയതോടെ ഈ ഓവറിൽ ഇന്ത്യ 35 റണ്‍സാണ് സ്‌കോർ ബോർഡിൽ ചേർത്തത്.
ALSO READ: എഡ്‌ജ്‌ബാസ്റ്റണില്‍ സെഞ്ച്വറി; ജഡേജയ്‌ക്ക് റെക്കോഡ്
-
Stuart Broad to @Jaspritbumrah93 the batter💥💥
— BCCI (@BCCI) July 2, 2022 " class="align-text-top noRightClick twitterSection" data="
An over to remember! A record shattering over! #ENGvIND pic.twitter.com/l9l7lslhUh
">Stuart Broad to @Jaspritbumrah93 the batter💥💥
— BCCI (@BCCI) July 2, 2022
An over to remember! A record shattering over! #ENGvIND pic.twitter.com/l9l7lslhUhStuart Broad to @Jaspritbumrah93 the batter💥💥
— BCCI (@BCCI) July 2, 2022
An over to remember! A record shattering over! #ENGvIND pic.twitter.com/l9l7lslhUh
അവസാന ഓവറുകളിൽ ബുമ്രയുടെ ബാറ്റിങ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ഇന്ത്യ 416 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. 16 പന്ത് നേരിട്ട ബുമ്ര 31 റണ്‍സാണ് നേടിയത്. 146 റൺസുമായി തകർത്തടിച്ച ഋഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജയും (104) സെഞ്ച്വറി തികച്ചതോടെയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജഡേജ- പന്ത് സഖ്യം 222 റണ്‍സ് നേടിയിരുന്നു. ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 338 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ 78 റണ്‍സ് കൂടി ടീം ടോട്ടലില്‍ ചേര്‍ത്തു.