ETV Bharat / sports

Women's World Cup | നിർണായക മത്സരത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും, സെമി സാധ്യതകൾ ഇങ്ങനെ

സെമിയിൽ കടക്കണമെങ്കിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ഫോമിലുള്ള ദക്ഷിണാഫ്രിക്കയോട് തോറ്റാൽ ഇന്ത്യ സെമി കാണാതെ പുറത്താകും.

author img

By

Published : Mar 26, 2022, 9:43 PM IST

Women's World Cup 2022  Women's World Cup: Semi-final spot at stake for India in must-win match against South Africa  സെമിയിൽ കടക്കണമെങ്കിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്.  india women vs south Africa  India will face South Africa tomorrow  The possibilities for India to enter semi final  ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ  Women's World Cup | നിർണായക മത്സരത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും, സെമി സാദ്ധ്യതകൾ ഇങ്ങനെ  വനിതാ ക്രിക്കറ്റ് ലോകകപ്പിൽ നാളെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം
Women's World Cup | നിർണായക മത്സരത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും, സെമി സാദ്ധ്യതകൾ ഇങ്ങനെ

ക്രൈസ്‌റ്റ് ചർച്ച്: ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിന്‍റെ അവസാന ലീഗ് മത്സരത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും. സെമി ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി ഇന്ത്യക്ക് ജയം അനിവാര്യമാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി ടേബിളിൽ അഞ്ചാമതാണ്, ഒമ്പത് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ സെമിയിലെത്തിയിട്ടുണ്ട്‌.

ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ; വെസ്റ്റിൻഡീസ് ഏഴു പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. എന്നാൽ മത്സരങ്ങൾ പൂർത്തിയായത് അവർക്ക് തിരിച്ചടിയാണ്.

ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ആറു പോയിന്‍റ് വീതമുണ്ട്. മാത്രമല്ല, ഇരു കൂട്ടർക്കും ഓരോ മത്സരങ്ങളും ബാക്കിയാണ്. അവസാന മത്സരങ്ങളിൽ ഇരു ടീമുകൾക്കും വിജയം നേടാനായാൽ വിൻഡീസിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി സെമി കളിക്കാം.

ALSO READ: മികച്ച അടിസ്ഥാന സൗകര്യമൊരുക്കൂ.. ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മെഡലുകൾ വാരിക്കൂട്ടും: കപിൽ ദേവ്

ഞായറാഴ്‌ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ഇംഗ്ലണ്ട് ദുർബലരായ ബംഗ്ലദേശിനെ നേരിടും. ജയിച്ചാൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും സെമി ഉറപ്പിക്കാം.അവസാന മത്സരത്തിൽ തോറ്റാലും ഇന്ത്യയ്ക്ക് നേരിയ സാധ്യത ബാക്കിയാണ്. ഇംഗ്ലണ്ട് ബംഗ്ലദേശിനോട് വൻമാർജിനിൽ തോൽക്കണമെന്നു മാത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.