ETV Bharat / sports

Women's T20 Challenge | അടിച്ച് തകര്‍ത്ത് കിരണ്‍; തോറ്റിട്ടും കലാശപ്പോരിന് സ്ഥാനം നേടി വെലോസിറ്റി - വെലോസിറ്റി

ടൂര്‍ണമെന്‍റിലെ അതിവേഗ അര്‍ധസെഞ്ച്വറിയാണ് ട്രെയില്‍ബ്ലെസേഴ്‌സിനെതിരെ കിരണ്‍ നവ്‌ഗിരെ സ്വന്തമാാക്കിയത്

IPL  Womens T20 Challenge  Womens T20 Challenge fastest fifty  kiran navgire  shafali verma  Womens T20 Challenge final  വനിത ടി20 ചലഞ്ച്  ട്രെയില്‍ബ്ലെസേഴ്‌സ്  വെലോസിറ്റി  കിരണ്‍ നവ്‌ഗിരെ
Women's T20 Challenge | അടിച്ച് തകര്‍ത്ത് കിരണ്‍; തോറ്റിട്ടും കലാശപ്പോരിന് സ്ഥാനം നേടി വെലോസിറ്റി
author img

By

Published : May 27, 2022, 7:08 AM IST

പൂനെ: വനിത ടി20 ചലഞ്ചില്‍ വെലോസിറ്റിയെ 20 റണ്‍സിന് തകര്‍ത്ത് ട്രെയില്‍ബ്ലെസേഴ്‌സ് ആദ്യ ജയം സ്വന്തമാക്കി.ട്രെയില്‍ബ്ലെസേഴ്‌സ് ഉയര്‍ത്തിയ 190 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന വെലോസിറ്റിക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സ് നേടാനെ സാധിച്ചുള്ളു. മത്സരം കൈവിട്ടെങ്കിലും മികച്ച റണ്‍നിരക്കിന്‍റെ അടിസ്ഥാനത്തില്‍ വെലോസിറ്റി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

34 പന്തില്‍ 69 റണ്‍സ് അടിച്ച് കൂട്ടിയ കിരണ്‍ നവ്‌ഗിരെയാണ് വെലോസിറ്റിയുടെ ടോപ്‌സ്‌കോററര്‍. 25 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ടൂര്‍ണമെന്‍റിലെ വേഗതയാര്‍ന്ന അര്‍ധസെഞ്ച്വറിയും നേടി. ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കേര്‍ഡുള്ള താരമാണ കെ പി. നവ്‌ഗിരെ.

ഒന്നാം വിക്കറ്റില്‍ ഷഫാലി വര്‍മയും, യാസ്‌തിക ബാട്ടിയയും ചേര്‍ന്ന് നാലോവവറില്‍ 36 റണ്‍സിന്‍റെ ഭേദപ്പെട്ട തുടക്കമാണ് വെലോസിറ്റിക്ക് സമ്മാനിച്ചത്. ഇരുവരും പെട്ടന്ന് മടങ്ങിയെങ്കിലും പിന്നീടെത്തിയ കിരണ്‍ നവ്‌ഗിരെ അടിച്ച് തകര്‍ക്കുകയയായിരുന്നു. 15 ഓവറില്‍ 144 റണ്‍സിലേക്ക് എത്തിയെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടമായത് വെലോസിറ്റിക്ക് തിരിച്ചടിയായകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്‌ത ട്രെയില്‍ബ്ലേസേഴ്സ് ഓപ്പണര്‍മാരായ സാബിനേനി മേഘ്നയുടെയും ജെമീമ റോഡ്രിഗ്സിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ച്വറി പ്രകടനത്തിലൂടെയാണ് മികച്ച സ്‌കോറിലേക്ക് എത്തിയത്. മേഘ്ന 47 പന്തില്‍ 73 റണ്‍സടിച്ചപ്പോള്‍ റോഡ്രിഗസ് 44 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. ടൂര്‍ണമെന്‍റില്‍ വെലോസിറ്റിയുടെ ആദ്യ തോല്‍വിയും ട്രെയില്‍ബ്ലേസേഴ്സിന്‍റെ ആദ്യ ജയവുമാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.