മുംബൈ : വിമന്‍സ് പ്രീമിയര്‍ ലീഗില്‍ സ്‌മൃതി മന്ദാനയ്‌ക്കും സംഘത്തിനും വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റിന്‍റെ ആധികാരിക ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സ്വന്തമാക്കിയത്. ബെംഗളൂരു ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 34 പന്ത് ശേഷിക്കെ മുംബൈ മറികടക്കുകയായിരുന്നു.
ബെംഗളൂരു ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പായിച്ച മുംബൈ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ് (77), നതാലി സ്‌കിവര്‍ (55) എന്നിവരുടെ ബാറ്റിങ്ങാണ് മുംബൈക്ക് അനായാസ ജയമൊരുക്കിയത്. 23 റണ്‍സെടുത്ത യാസ്‌തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമായിരുന്നു മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് നഷ്‌ടമായത്. ഭാട്ടിയ 23 റണ്‍സ് നേടിയിരുന്നു.
-
3⃣ Wickets
— Women's Premier League (WPL) (@wplt20) March 6, 2023 " class="align-text-top noRightClick twitterSection" data="
7⃣7⃣* Runs
For her MI-ghty all-round performance, @MyNameIs_Hayley bags the Player of the Match award as @mipaltan sealed a clinical win over #RCB 🙌 🙌
Scorecard ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB pic.twitter.com/VGsarMS48h
">3⃣ Wickets
— Women's Premier League (WPL) (@wplt20) March 6, 2023
7⃣7⃣* Runs
For her MI-ghty all-round performance, @MyNameIs_Hayley bags the Player of the Match award as @mipaltan sealed a clinical win over #RCB 🙌 🙌
Scorecard ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB pic.twitter.com/VGsarMS48h3⃣ Wickets
— Women's Premier League (WPL) (@wplt20) March 6, 2023
7⃣7⃣* Runs
For her MI-ghty all-round performance, @MyNameIs_Hayley bags the Player of the Match award as @mipaltan sealed a clinical win over #RCB 🙌 🙌
Scorecard ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB pic.twitter.com/VGsarMS48h
-
WHAT. A. WIN! 👏 👏
— Women's Premier League (WPL) (@wplt20) March 6, 2023 " class="align-text-top noRightClick twitterSection" data="
2⃣ wins in a row for @mipaltan! 👍 👍
The @ImHarmanpreet-led unit beats Royal Challengers Bangalore by 9⃣ wickets to bag 2⃣ more points! 👌 👌
Scorecard ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB pic.twitter.com/qVq39p1R0c
">WHAT. A. WIN! 👏 👏
— Women's Premier League (WPL) (@wplt20) March 6, 2023
2⃣ wins in a row for @mipaltan! 👍 👍
The @ImHarmanpreet-led unit beats Royal Challengers Bangalore by 9⃣ wickets to bag 2⃣ more points! 👌 👌
Scorecard ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB pic.twitter.com/qVq39p1R0cWHAT. A. WIN! 👏 👏
— Women's Premier League (WPL) (@wplt20) March 6, 2023
2⃣ wins in a row for @mipaltan! 👍 👍
The @ImHarmanpreet-led unit beats Royal Challengers Bangalore by 9⃣ wickets to bag 2⃣ more points! 👌 👌
Scorecard ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB pic.twitter.com/qVq39p1R0c
ഒന്നാം വിക്കറ്റില്‍ യാസ്‌തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് സമ്മാനിച്ചത്. ഇരുവരും ആദ്യ വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറിലായിരുന്നു യാസ്‌തിക പുറത്തായത്.
19 പന്തില്‍ 23 റണ്‍സ് നേടിയ യാസ്‌തികയെ പ്രീതി ബോസ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഹെയ്‌ലി മാത്യൂസിനൊപ്പം നതാലി സ്‌കിവറും ഒന്നിച്ചതിന് ശേഷം മുംബൈക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തിയതോടെ ബെംഗളൂരു ബോളര്‍മാര്‍ വിയര്‍ത്തു.
ബെംഗളൂരുവിന്‍റെ പ്രധാന ബോളര്‍മാരെല്ലാം ഹെയ്‌ലി സ്‌കിവര്‍ സഖ്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. തകര്‍പ്പനടികളോടെ കളം നിറഞ്ഞ ഇരുവരും ചേര്‍ന്ന് 14.2 ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു. 38 പന്ത് നേരിട്ടാണ് ഹെയ്‌ലി മാത്യൂസ് പുറത്താകാതെ 77 റണ്‍സ് നേടിയത്.
13 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഹെയ്‌ലിയുടെ ഇന്നിങ്‌സ്. 29 പന്തില്‍ നിന്നാണ് സ്‌കിവര്‍ 55 റണ്‍സ് അടിച്ചത്. 9 ഫോറും ഒരു സിക്‌സറും സ്‌കിവറിന്‍റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
കരുതലോടെ തുടങ്ങി, പിന്നെ തകര്‍ന്നു: നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഭേദപ്പെട്ട രീതിയിലാണ് തുടങ്ങിയത്. ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാനയും സോഫി ഡിവൈനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറിന്‍റെ രണ്ടാം പന്തില്‍ 16 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന സോഫി ഡിവൈനെയാണ് ബെംഗളൂരുവിന് ആദ്യം നഷ്‌ടമായത്.
പിന്നാലെ ദിഷ കസത് റണ്‍സൊന്നുമെടുക്കാതെ നേരിട്ട രണ്ടാം പന്തില്‍ പുറത്തായി. തൊട്ടടുത്ത ഓവറിലെ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ സ്‌മൃതി മന്ദാനയേയും ഹീതര്‍ നൈറ്റിനെയും മടക്കി ഹെയ്‌ലി മാത്യൂസ് ബെംഗളൂരുവിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.
-
Clean striking 💥@MyNameIs_Hayley on a roll with the bat too!
— Women's Premier League (WPL) (@wplt20) March 6, 2023 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/zKmKkNrJkZ#TATAWPL | #MIvRCB pic.twitter.com/ONSZ5ZA6MT
">Clean striking 💥@MyNameIs_Hayley on a roll with the bat too!
— Women's Premier League (WPL) (@wplt20) March 6, 2023
Follow the match ▶️ https://t.co/zKmKkNrJkZ#TATAWPL | #MIvRCB pic.twitter.com/ONSZ5ZA6MTClean striking 💥@MyNameIs_Hayley on a roll with the bat too!
— Women's Premier League (WPL) (@wplt20) March 6, 2023
Follow the match ▶️ https://t.co/zKmKkNrJkZ#TATAWPL | #MIvRCB pic.twitter.com/ONSZ5ZA6MT
-
1⃣ brings 2⃣, they say! 💬
— Women's Premier League (WPL) (@wplt20) March 6, 2023 " class="align-text-top noRightClick twitterSection" data="
Saika Ishaque agrees & how! 👏 👏
Watch how she dismissed Sophie Devine & Disha Kasat 🔽
Follow the match ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB | @mipaltan pic.twitter.com/DMAwM6DgXR
">1⃣ brings 2⃣, they say! 💬
— Women's Premier League (WPL) (@wplt20) March 6, 2023
Saika Ishaque agrees & how! 👏 👏
Watch how she dismissed Sophie Devine & Disha Kasat 🔽
Follow the match ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB | @mipaltan pic.twitter.com/DMAwM6DgXR1⃣ brings 2⃣, they say! 💬
— Women's Premier League (WPL) (@wplt20) March 6, 2023
Saika Ishaque agrees & how! 👏 👏
Watch how she dismissed Sophie Devine & Disha Kasat 🔽
Follow the match ▶️ https://t.co/zKmKkNrbvr#TATAWPL | #MIvRCB | @mipaltan pic.twitter.com/DMAwM6DgXR
9-ാം ഓവറില്‍ എല്ലിസ് പെറിയേയും (13) ബെംഗളൂരുവിന് നഷ്‌ടമായി. ഇതോടെ 71-5 എന്ന നിലയിലേക്ക് വീണു റോയല്‍ ചലഞ്ചേഴ്‌സ്. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ കനിക അഹൂജ (22), ശ്രേയങ്ക പാട്ടീല്‍ (23), മേഗന്‍ ഷൂട്ട് (20) എന്നിവര്‍ ചെറുത്തുനില്‍പ്പ് നടത്തിയതോടെ ആര്‍സിബി സ്‌കോര്‍ 150 ലേക്കെത്തി.
രേണുക സിങ്ങിന്‍റെ (2) വിക്കറ്റും മുംബൈ സ്വന്തമാക്കിയിരുന്നു. ഒരു റണ്ണുമായി പ്രീതി ബോസ് പുറത്താകാതെ നിന്നു. മുംബൈക്കായി ഹെയ്‌ലി മാത്യൂസ് മൂന്നും സൈക ഇഷാഖ്, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. പൂജ വസ്‌ത്രകാര്‍, നതാലി സ്കിവര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.