ETV Bharat / sports

Women's Ashes| എല്ലിസ് പെറിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; രണ്ടാം ടി20യില്‍ ആവേശ ജയം സ്വന്തമാക്കി ഇംഗ്ലീഷ് വനിതകള്‍ - ഡാനി വ്യാറ്റ്

വനിത ആഷസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് വനിതകള്‍ക്ക് ജയം. ഇംഗ്ലണ്ടിന്‍റെ ജയം മൂന്ന് റണ്‍സിന്

Womens Ashes  England vs Australia  England vs Australia 2nd T20I  England Womens Cricket  Australia Womens Cricket  Ellyse Perry  Danni Wyatt  വനിത ആഷസ്  വനിത ആഷസ് ടി20 പരമ്പര  ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയന്‍ വനിത ടീം  ഡാനി വ്യാറ്റ്  എല്ലിസ് പെറി
Ashes
author img

By

Published : Jul 6, 2023, 8:10 AM IST

ഓവല്‍: വനിത ആഷസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ആവേശകരമായ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ആതിഥേയര്‍ ഓസീസ് വനിതകളെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 186 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

ഓവലില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് വനിതകള്‍ ഡാനി വ്യാറ്റിന്‍റെ (Danni Wyatt) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 46 പന്ത് നേരിട്ട് 76 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇംഗ്ലീഷ് നിരയില്‍ മറ്റാര്‍ക്കും തന്നെ 25ന് മുകളില്‍ റണ്‍സ് കണ്ടെത്താനായിരുന്നില്ല.

സോഫിയ ഡങ്ക്ലി (Sophia Dunkley), നതാലിയ സ്‌കിവര്‍ (Nat Sciver Brunt) എന്നിവര്‍ 23 റണ്‍സ് നേടി. സോഫി എക്ലസ്റ്റോണ്‍ (22), സാറാ ഗ്ലെന്‍ (10) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. ഓസ്‌ട്രേലിയക്ക് വേണ്ടി അനബെല്‍ സതര്‍ലന്‍ഡ് മൂന്നും ആഷ്‌ലി ഗാര്‍ഡ്‌നെര്‍ രണ്ടും വിക്കറ്റുകള്‍ നേടിയിരുന്നു.

187 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ക്യാപ്‌റ്റന്‍ അലീസ ഹീലിയും ബെത്ത് മൂണിയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച ഇവര്‍ ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഹീലിയെ (37) മടക്കി സാറ ഗ്ലെന്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ താഹ്ലിയ മക്‌ഗ്രാത്ത് നാല് റണ്‍സുമായി റണ്‍ഔട്ടായി. മികച്ച തുടക്കം ലഭിച്ച ഓസ്‌ട്രേലിയക്ക് ഒന്‍പതാം ഓവറില്‍ ബെത്ത് മൂണിയുടെ (22) വിക്കറ്റും നഷ്‌ടപ്പെട്ടു. അധികം താമസിക്കാതെ തന്നെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ക്കും (9) തിരികെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

ഇതോടെ 58-0 എന്ന നിലയില്‍ നിന്നും 75-4 ലേക്ക് സന്ദര്‍ശകര്‍ വീണു. ഒരു വശത്ത് വിക്കറ്റുകള്‍ നഷ്‌ടപ്പെടുമ്പോള്‍ മറുവശത്ത് എല്ലിസ് പെറി ടീമിന്‍റെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ആതിഥേയര്‍ മത്സരത്തില്‍ പിടിമുറുക്കി.

ഗ്രേസ് ഹാരിസ് (9), അനബെല്‍ സതര്‍ലന്‍ഡ് (20), ജോര്‍ജിയ വരേം (19), ജെസ് ജൊനാസന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് പിന്നീട് നഷ്‌ടപ്പെട്ടത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച എല്ലിസ് പെറി (Ellyse Perry) അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ സാറ ഗ്ലെന്‍, സോഫി എക്ലസ്റ്റോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളാണ് നേടിയത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയക്കൊപ്പമെത്താന്‍ ഇംഗ്ലണ്ട് വനിതകള്‍ക്കായി. നേരത്തെ പരമ്പരയിലെ ആദ്യ മത്സരം നാല് വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചിരുന്നു. ലോര്‍ഡ്‌സില്‍ ജൂലൈ എട്ടിനാണ് അവസാന ടി20 മത്സരം.

Also Read : 'കൊടുത്താല്‍ ഇംഗ്ലണ്ടിലും കിട്ടും, അവരുടെ മാന്യത പോലും കാപട്യം'; ആഞ്ഞടിച്ച് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.