സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ഫീല്‍ഡിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനോടേറ്റ തോല്‍വിക്ക് ക്ഷീണം തീര്‍ക്കാനാണ് ഹര്‍മന്‍പ്രീതും സംഘവും ലക്ഷ്യം വയ്‌ക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഷഫാലി വർമ, കിരൺ നവഗിരെ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ ദയാലൻ ഹേമലത, രാധാ യാദവ് എന്നിവര്‍ക്ക് സ്ഥാനം നഷ്‌ടപ്പെട്ടു. നിഗർ സുൽത്താനയാണ് നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ നയിക്കുന്നത്.
കഴിഞ്ഞ തവണത്തെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ബംഗ്ലാ വനിതകളുടെ കിരീട നേട്ടം. ഇന്ത്യയ്‌ക്ക് ഈ കടം വീട്ടാനുമുണ്ട്. എന്നാല്‍ അന്താരാഷ്‌ട്ര ടി20യിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്.
നേരത്തെ 12 തവണയാണ് ഇരു സംഘവും മുഖാമുഖമെത്തിയത്. ഇതില്‍ 10 തവണയും ഇന്ത്യ ജയിച്ചിരുന്നു. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ തലപ്പത്തും ബംഗ്ലാദേശ് നാലാം സ്ഥാനത്തുമാണ്.
ഇന്ത്യൻ വനിതകൾ: സ്‌മൃതി മന്ദാന (സി), ഷഫാലി വർമ, സബ്ബിനേനി മേഘന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (ഡബ്ല്യു), കിരൺ നവഗിരെ, പൂജ വസ്ത്രകർ, ദീപ്തി ശർമ, സ്നേഹ റാണ, രേണുക സിങ്, രാജേശ്വരി ഗെയക്‌വാദ്.
ബംഗ്ലാദേശ് വനിതകൾ: മുർഷിദ ഖാത്തൂൺ, ഫർഗാന ഹോക്ക്, നിഗർ സുൽത്താന (ഡബ്ല്യു/സി), റിതു മോനി, ലത മൊണ്ടാൽ, ഫാഹിമ ഖാത്തൂൺ, റുമാന അഹമ്മദ്, നഹിദ അക്തർ, സൽമ ഖാത്തൂൺ, ഫാരിഹ തൃസ്‌ന, ഷൻജിദ അക്തർ.