സിൽഹെറ്റ് (ബംഗ്ലാദേശ്): വനിത ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കി തായ്‌ലന്‍ഡ്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും നാല് വിക്കറ്റും ശേഷിക്കെയാണ് തായ്‌ലന്‍ഡ് മറികടന്നത്. അര്‍ധസെഞ്ച്വറി നേടിയ നത്തകാൻ ചന്തത്തിന്‍റെ ബാറ്റിങ് പ്രകടനമാണ് തായ്‌ലന്‍ഡിന് കരുത്തരായ പാകിസ്ഥാനെതിരെ വിജയം സമ്മാനിച്ചത്.
-
The sheer happiness after scoring those winning runs ✨The Thailand🇹🇭 Team won our hearts and the match today@ThailandCricket #ACC #AsiaCup2022 #WomensAsiaCup pic.twitter.com/atJwwG7wfh
— AsianCricketCouncil (@ACCMedia1) October 6, 2022 " class="align-text-top noRightClick twitterSection" data="
">The sheer happiness after scoring those winning runs ✨The Thailand🇹🇭 Team won our hearts and the match today@ThailandCricket #ACC #AsiaCup2022 #WomensAsiaCup pic.twitter.com/atJwwG7wfh
— AsianCricketCouncil (@ACCMedia1) October 6, 2022The sheer happiness after scoring those winning runs ✨The Thailand🇹🇭 Team won our hearts and the match today@ThailandCricket #ACC #AsiaCup2022 #WomensAsiaCup pic.twitter.com/atJwwG7wfh
— AsianCricketCouncil (@ACCMedia1) October 6, 2022
51 പന്തില്‍ 61 റണ്‍സാണ് ചന്തം പാകിസ്ഥാനെതിരെ നേടിയത്. അഞ്ച് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു തായ്‌ലന്‍ഡ് ഓപ്പണറുടെ ഇന്നിങ്സ്. നത്തകാൻ ചന്തത്തിന് പുറമെ രണ്ട് പേര്‍ മാത്രമാണ് തായ്‌ലന്‍ഡ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്.
-
An absolute nail-biter! Thailand 🇹🇭 have pulled off the first upset of the #WomensAsiaCup2022 🏆 with a magnificent win against Pakistan 🇵🇰; with a single ball to spare! 🔥#PAKvTHAI #AsianCricketCouncil #ACC pic.twitter.com/DDYVi22ubk
— AsianCricketCouncil (@ACCMedia1) October 6, 2022 " class="align-text-top noRightClick twitterSection" data="
">An absolute nail-biter! Thailand 🇹🇭 have pulled off the first upset of the #WomensAsiaCup2022 🏆 with a magnificent win against Pakistan 🇵🇰; with a single ball to spare! 🔥#PAKvTHAI #AsianCricketCouncil #ACC pic.twitter.com/DDYVi22ubk
— AsianCricketCouncil (@ACCMedia1) October 6, 2022An absolute nail-biter! Thailand 🇹🇭 have pulled off the first upset of the #WomensAsiaCup2022 🏆 with a magnificent win against Pakistan 🇵🇰; with a single ball to spare! 🔥#PAKvTHAI #AsianCricketCouncil #ACC pic.twitter.com/DDYVi22ubk
— AsianCricketCouncil (@ACCMedia1) October 6, 2022
പാകിസ്ഥാനെതിരായ ചരിത്ര ജയത്തോടെ ഏഷ്യ കപ്പ് പോയിന്‍റ് പട്ടികയില്‍ തായ്‌ലന്‍ഡ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 116 റണ്‍സ് നേടിയത്. 56 റണ്‍സ് നേടിയ സിദ്ര അമീന്‍ ആണ് പാക് ടോപ് സ്‌കോറര്‍.