ETV Bharat / sports

WI vs IND| 'ഏകദിന ലോകകപ്പ് ആണ് വരുന്നത്...' ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നില്ല: സുനില്‍ ഗവാസ്‌കര്‍ - രോഹിത് ശര്‍മ

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുനില്‍ ഗവാസ്‌കര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഏകദിന ലോകകപ്പ് ഉള്‍പ്പടെ വരാനിരിക്കെ ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങള്‍ക്ക് 40 ദിവസം എങ്കിലും വിശ്രമം അനുവദിക്കണമെന്നാണ് ഗവാസ്‌കറുടെ ആവശ്യം.

WI vs IND  Sunil Gavaskar  India Tour Of West Indies  Indian Squad  Indian squad for windies tour  ഇന്ത്യന്‍ ടീം  വെസ്റ്റ് ഇന്‍ഡീസ്  സുനില്‍ ഗവാസ്‌കര്‍  രോഹിത് ശര്‍മ  വിരാട് കോലി
WI vs IND
author img

By

Published : Jun 24, 2023, 8:02 AM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് (West Indies) പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ ഏകദിന ലോകകപ്പിന് (ODI World Cup) മുന്‍പ് ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നില്ലെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗവാസ്‌കറിന്‍റെ പ്രതികരണം.

ഇന്നെലെ (ജൂണ്‍ 23) ആയിരുന്നു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന സ്ക്വാഡുകളെ ബിസിസിഐ (BCCI) പ്രഖ്യാപിച്ചത്. ജൂലൈ 12ന് ടെസ്റ്റ് മത്സരങ്ങളോടെയാണ് പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യന്‍ സംഘം കരീബിയന്‍ മണ്ണില്‍ കളിക്കുക.

രോഹിത് ശര്‍മ (Rohit Sharma) നയിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വിരാട് കോലി (Virat Kohli), രവീന്ദ്ര ജഡേജ (Raveendra Jadeja), മുഹമ്മദ് സിറാജ് (Muhammed Siraj) ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുനില്‍ ഗവാസ്‌കര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ലോകകപ്പിന് മുന്‍പായി താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം അനുവദിക്കുകയാണ് വേണ്ടിയിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'പൂര്‍ണമായൊരു ഇടവേളയാണ് ഇപ്പോള്‍ അവര്‍ക്കെല്ലാം ആവശ്യം. ജൂണ്‍ 12നാണ് അവര്‍ അവസാനം ഒരു മത്സരം കളിച്ചത്. ഈ സാഹചര്യത്തില്‍ ജൂലൈ 25 വരെയെങ്കിലും മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു വേണ്ടത്.

വിന്‍ഡീസിലേക്കുള്ള യാത്രയും ടെസ്റ്റ് മത്സരങ്ങളെ കുറിച്ചുമാണ് ഞാന്‍ പറഞ്ഞത്. ഉടന്‍ തന്നെ ഈ ടീം ഇവിടെ നിന്നും അങ്ങോട്ടേക്ക് പോകും. അവിടെ അവര്‍ സന്നാഹ മത്സരം കളിക്കും. അപ്പോള്‍ നോക്കൂ, എത്ര ദിവസത്തെ ഇടവേളയാണ് അവര്‍ക്ക് ലഭിക്കുന്നതെന്ന്?

കഷ്‌ടിച്ച് 20 ദിവസം മാത്രമാണ് ഈ സാഹചര്യത്തില്‍ ലഭിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്ക് 40 ദിവസമെങ്കിലും ഒരു നീണ്ട വിശ്രമം നല്‍കിക്കൂട? അത്രയും ദിവസം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ താരങ്ങള്‍ക്ക് ഒരു പുത്തന്‍ തുടക്കമായിരിക്കും ലഭിക്കുക' സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ കൂടുതല്‍ വിശ്രമം ആവശ്യപ്പെടണമെന്ന് നേരത്തെയും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പായി ടീമിലുള്ള ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും ബ്രേക്ക് എടുക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അന്ന് ഇത് കൂട്ടാക്കാന്‍ ബിസിസിഐയോ ഇന്ത്യന്‍ താരങ്ങളോ തയ്യാറായിരുന്നില്ല.

വിന്‍ഡീസ് പര്യടനത്തിലുള്ള ടീമിനെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ അവഗണിച്ചെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. രഞ്ജി ട്രോഫിയില്‍ സര്‍ഫറാസ് ഖാന്‍ നടത്തുന്ന പ്രകടനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ താരത്തിന്‍റെ പ്രതികരണം. എത്ര മികച്ച രീതിയില്‍ കളിച്ചിട്ടും ടീമിലേക്ക് വിളിയെത്തുന്നില്ലെങ്കില്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ കളിക്കുന്നത് മതിയാക്കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

Also Read : WI vs IND| പന്തും രാഹുലുമില്ല, 'ഇന്ത്യന്‍ ടീമിനായി സഞ്‌ജു സാംസണ്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തണം'; ഇര്‍ഫാന്‍ പത്താന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.