പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വെസ്റ്റ് ഇന്‍ഡീസ് (West Indies) - ഇന്ത്യ (India) ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ (Queen's Park Oval) ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ജയം നേടിയ ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യവുമായാണിറങ്ങുക.
ഡൊമിനിക്കയില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. മറുവശത്ത് കരുത്തരായ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാനാകുമെന്നാണ് വിന്‍ഡീസിന്‍റെ പ്രതീക്ഷ.
ആശങ്കകള്‍ അധികമൊന്നുമില്ലാതെയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) യശസ്വി ജയ്‌സ്വാളും (Yashasvi Jaiswal) ഫോമിലാണ് എന്നുള്ളത് ഇന്ത്യയ്‌ക്ക് പ്രതീക്ഷയാണ്. നാലാം നമ്പറില്‍ വിരാട് കോലി (Virat Kohli) ഫോമിലേക്കെത്തിയതും ടീമിന് ആശ്വാസം. വിരാട് കോലിയുടെ 500-ാം അന്താരാഷ്‌ട്ര മത്സരമെന്ന പ്രത്യേകതയും ടെസ്റ്റിനുണ്ട്.
-
Preps ✅#TeamIndia READY for the 2️⃣nd Test in Trinidad👍#WIvIND pic.twitter.com/tlC8GcCcav
— BCCI (@BCCI) July 20, 2023 " class="align-text-top noRightClick twitterSection" data="
">Preps ✅#TeamIndia READY for the 2️⃣nd Test in Trinidad👍#WIvIND pic.twitter.com/tlC8GcCcav
— BCCI (@BCCI) July 20, 2023Preps ✅#TeamIndia READY for the 2️⃣nd Test in Trinidad👍#WIvIND pic.twitter.com/tlC8GcCcav
— BCCI (@BCCI) July 20, 2023
ഇവരില്‍ പ്രധാനമായും യശസ്വി ജയ്‌സ്വാളിന്‍റെ ബാറ്റിങ്ങാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡൊമിനിക്കയിലെ അരങ്ങേറ്റ ടെസ്റ്റില്‍ താരം സെഞ്ച്വറിയടിച്ചിരുന്നു. ഈ പ്രകടനം ക്വീന്‍സ് പാര്‍ക്കിലും താരം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ശുഭ്‌മാന്‍ ഗില്‍ (Shubman Gill), അജിങ്ക്യ രഹാനെ (Ajinkya Rahane) എന്നിവര്‍ മികവിലേക്ക് ഉയരാതിരുന്നത് മാത്രമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് നിരാശ സമ്മാനിച്ച ഏക കാര്യം. പുജാരയുടെ മൂന്നാം നമ്പര്‍ സ്വന്തമാക്കാന്‍ ഗില്ലിന് ഈ മത്സരത്തില്‍ മികവ് കാട്ടേണ്ടതുണ്ട്. മറുവശത്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ രഹാനെയും റണ്‍സ് അടിച്ചുകൂട്ടേണ്ടതുണ്ട്.
ബൗളിങ്ങില്‍ രോഹിതിനും സംഘത്തിനും കാര്യമായ തലവേദനകളൊന്നുമില്ല. രവിചന്ദ്രന്‍ അശ്വിന്‍ (RaviChandran Ashwin), രവീന്ദ്ര ജഡേജ (Ravindra Jadeja) സ്‌പിന്‍ ദ്വയം ഈ മത്സരത്തിലും വിന്‍ഡീസിന് വെല്ലുവിളിയാകുമെന്നുറപ്പ്. പേസര്‍മാരായി മുഹമ്മദ് സിറാജ് (Mohammed Siraj), ജയദേവ് ഉനദ്‌ഘട്ട് (Jayadev Unadkat), ശര്‍ദുല്‍ താക്കൂര്‍ (Shardul Thakur) എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.
മറുവശത്ത് ഇന്ത്യയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാനാകാത്തതിന്‍റെ നിരാശയിലാണ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ ഫോമില്‍ അല്ലാത്തതും ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതുമാണ് അവര്‍ക്ക് തിരിച്ചടി.
Also Read : WI vs IND | സെഞ്ചുറിയടിച്ച് ടീമിന് സമ്മാനം നല്‍കട്ടെ, അതല്ലേ ഹീറോയിസം ; ഇഷാനോട് രോഹിത് ശര്‍മ
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാന്‍ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
രണ്ടാം ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീം : ക്രെയ്‌ഗ് ബ്രാത്ത്‌വൈറ്റ് (ക്യാപ്റ്റന്‍), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്റ്റന്‍), അലിക്ക് അത്നാസെ, ടാഗനറൈൻ ചന്ദർപോൾ, റഹ്‌കീം കോൺവാൾ, ജോഷ്വ ഡ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കെൻസി, കെമർ റോച്ച്, കെവിൻ സിൻക്ലെയർ, ജോമെൽ വാരിക്കൻ.