പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയ്ക്കെതിരായ (India) ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് (West Indies) തരക്കേടില്ലാത്ത തുടക്കം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 438 റൺസിൽ ഓൾഔട്ട് ആക്കിയ ആതിഥേയർ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 86 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ക്രൈഗ് ബ്രാത്ത്‌വെയ്‌റ്റും ക്രിക്ക് മക്കൻസിയുമാണ് ക്രീസിൽ. 33 റൺസ് നേടിയ തഗെനരൈൻ ചന്ദർപോളിന്‍റെ വിക്കറ്റ് ആണ് വിൻഡീസിന് നഷ്‌ടമായത്.
രവീന്ദ്ര ജഡേജയാണ് വിക്കറ്റ് നേടിയത്. നാലിന് 288 എന്ന നിലയിൽ ബറ്റിങ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിനം 150 റൺസ് ആണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. വിരാട് കോലി (Virat Kohli), രവീന്ദ്ര ജഡേജ (Ravindra Jadeja), രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin) എന്നിവരുടെ ബറ്റിങ് രണ്ടാം ദിനത്തിൽ ഇന്ത്യക്ക് തുണയായി. ജോമൽ വരിക്കാനും കെമാർ റോച്ചും വിൻഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.
-
West Indies fight back after Virat Kohli brought up his century early on Day 2.
— ICC (@ICC) July 21, 2023 " class="align-text-top noRightClick twitterSection" data="
📝 #WIvIND: https://t.co/4hUd6BPlKw#WTC25 pic.twitter.com/YSVsxIT6iX
">West Indies fight back after Virat Kohli brought up his century early on Day 2.
— ICC (@ICC) July 21, 2023
📝 #WIvIND: https://t.co/4hUd6BPlKw#WTC25 pic.twitter.com/YSVsxIT6iXWest Indies fight back after Virat Kohli brought up his century early on Day 2.
— ICC (@ICC) July 21, 2023
📝 #WIvIND: https://t.co/4hUd6BPlKw#WTC25 pic.twitter.com/YSVsxIT6iX
രണ്ടാം ദിനത്തില്‍ വിരാട് കോലി - രവീന്ദ്ര ജഡേജ സഖ്യം ചേര്‍ന്ന് പതിഞ്ഞ താളത്തിലായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സ് തുടങ്ങിയത്. വിന്‍ഡീസ് പേസര്‍മാരെ കരുതലോടെ നേരിട്ട അവര്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ടീം സ്‌കോര്‍ ഉയര്‍ത്തി. 161 പന്തില്‍ 87 റണ്‍സുമായി ക്രീസിലെത്തിയ കോലി രണ്ടാം ദിവസം നേരിട്ട 19-ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
2018 ഡിസംബറിന് ശേഷം വിദേശത്ത് താരത്തിന്‍റെ ആദ്യ സെഞ്ച്വറിയും ടെസ്റ്റിലെ 29-ാമത്തെയും കരിയറിലെ 76-ാമത്തെയും സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. രണ്ടാം ദിനത്തിന്‍റെ ആദ്യ സെഷന്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ടീം സ്‌കോര്‍ 341ല്‍ നില്‍ക്കെയാണ് ഇരുവരുടെയും 159 റണ്‍സ് കൂട്ടുകെട്ട് പൊളിയുന്നത്.
-
A memorable 500th international match for Virat Kohli 🙌
— ICC (@ICC) July 22, 2023 " class="align-text-top noRightClick twitterSection" data="
How it happened ➡️ https://t.co/eKsoBmqzBl#WIvIND | #WTC25 pic.twitter.com/erd39Xzy2n
">A memorable 500th international match for Virat Kohli 🙌
— ICC (@ICC) July 22, 2023
How it happened ➡️ https://t.co/eKsoBmqzBl#WIvIND | #WTC25 pic.twitter.com/erd39Xzy2nA memorable 500th international match for Virat Kohli 🙌
— ICC (@ICC) July 22, 2023
How it happened ➡️ https://t.co/eKsoBmqzBl#WIvIND | #WTC25 pic.twitter.com/erd39Xzy2n
വിരാട് കോലിയായിരുന്നു ആദ്യം മടങ്ങിയത്. 206 പന്തില്‍ 121 റണ്‍സ് നേടിയ വിരാട് കോലി അല്‍സാരി ജോസഫിന്‍റെ ത്രോയില്‍ റണ്‍ഔട്ട് ആകുകയായിരുന്നു. പിന്നാലെ തന്നെ ജഡേജയേയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 152 പന്തില്‍ 61 റണ്‍സ് നേടിയ ജഡേജയെ കെമാര്‍ റോച്ചാണ് പുറത്താക്കിയത്.
പിന്നീടെത്തിയ ഇഷാന്‍ കിഷനും രവിചന്ദ്രന്‍ അശ്വിനും 33 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 37 പന്തില്‍ 25 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. ഒടുവില്‍, വാലറ്റക്കാരെ കൂട്ടുപിടിച്ച് അശ്വിന്‍ ടീം ടോട്ടല്‍ 400 കടത്തി. അര്‍ധ സെഞ്ച്വറി നേടിയ അശ്വിന്‍റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ അവസാനം നഷ്‌ടപ്പെട്ടത്.
-
That 💯 celebration! 😍#WIvIND #WTC25 pic.twitter.com/WwBNcAhRCA
— ICC (@ICC) July 21, 2023 " class="align-text-top noRightClick twitterSection" data="
">That 💯 celebration! 😍#WIvIND #WTC25 pic.twitter.com/WwBNcAhRCA
— ICC (@ICC) July 21, 2023That 💯 celebration! 😍#WIvIND #WTC25 pic.twitter.com/WwBNcAhRCA
— ICC (@ICC) July 21, 2023
കെമാര്‍ റോച്ചാണ് അശ്വിനെയും തിരികെ മടക്കിയത്. ഇന്ത്യയുടെ പതിനൊന്നാമന്‍ മുകേഷ് കുമാര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ജയദേവ് ഉനദ്ഘട്ട് (7), മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ യശസ്വി ജയ്‌സ്വാള്‍ (57), ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (80), ശുഭ്‌മാന്‍ ഗില്‍ (10), അജിങ്ക്യ രഹാനെ (8) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.